Book Name in English : Vanaran
ബാലിസുഗ്രീവന്മാരുടെയും താരയുടെയും ചരിതം
മറ്റുള്ളവർ വാനരന്മാരെന്നു വിളിച്ചു പരിഹസിച്ച വനനരകുലത്തിൽ ദീനരായി ജനിച്ച സഹോദരങ്ങളാണ് ബാലിയും സുഗ്രീവനും. നിന്ദ്യരും നികൃഷ്ടരും അനാഥരും അടിമകളുമായി അവർ വളർന്നു. ഉത്തരദേശത്ത സുരവംശവും ദക്ഷിണദേശത്തെ അസുരവംശവും തമ്മിൽ നടന്ന അന്തമില്ലാത്ത യുദ്ധങ്ങൾക്കിടയിൽ പെട്ട് വനനരന്മാർ വലഞ്ഞു. സകല പ്രതീക്ഷയും നശിച്ച് അവരുടെ മധ്യത്തിലേക്ക് തമസ്സകറ്റുന്ന പ്രകാശകിരണം പോലെ പ്രത്യാശയായി, ദാസ്യവേല ചെയ്തു മരിക്കില്ലെന്ന് ദൃഢനിശ്ചയമെടുത്ത ബാലി കടന്നുവന്നു. സ്വന്തം പ്രജകളുടെ ക്ഷേമത്തിനായി അദ്ദേഹം സ്വസോദരന്റെ സഹായത്തോടെ ഒരു രാജ്യം നിർമിക്കുന്നു. രാജ്യതലസ്ഥാനമായ കിഷ്കിന്ധാപുരി ലോകമെങ്ങുമുള്ള അസ്വതന്ത്രരായ അടിമകളുടെ പ്രത്യാശയുടെ ദീപസ്തംഭമായി മാറുകയായിരുന്നു. അവിടെ ജാതിയുടെ, ഗോത്രത്തിന്റെ, ഭാഷയുടെ, വർണത്തിന്റെ വിവേചനങ്ങളേതുമില്ല. അവരുടെ ഇടയിലേക്ക് പെട്ടെന്നായിരുന്നു ഗോത്രവൈദ്യന്റെ പുത്രിയായ താരയുടെ ആഗമനം. ധീരോദാത്ത നായകനായ ബാലി അവളെ സ്നേഹിച്ചു; സുഗ്രീവൻ അവളെ കാമിച്ചു. അങ്ങനെ, ചരിത്രത്തെ ശാശ്വതമായ ഒരു ഗതിവിപര്യയത്തിലേക്കു നയിച്ച ഭ്രാതൃയുദ്ധത്തിന് അവൾ നിമിത്തമായി. പ്രണയവും കാമാസക്തിയും പകയും നിറയുന്ന വികാരവിചാരങ്ങളുടെ ഒരു മഹാപ്രപഞ്ചം അവിടെ പ്രത്യക്ഷപ്പെടുന്നു.
ആനന്ദ് നീലകണ്ഠൻ ഏറ്റവും പുതിയ നോവൽWrite a review on this book!. Write Your Review about വാനരൻ Other InformationThis book has been viewed by users 1701 times