Book Name in English : Vinjana Reshmikal
സൂര്യനു കീഴിലുള്ള ഒട്ടുമിക്ക വിഷയങ്ങളും വിജ്ഞാനരശ്മികള്‍ എന്ന ഈ ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. വിഷയങ്ങളുടെ വൈവിധ്യം ഗ്രന്ഥത്തെ ശ്രദ്ധേയമാക്കുന്നു. മതവും ശാസ്ത്രവും കലയും സാഹിത്യവും ആത്മീയവും ഭൗതികവും രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങള്‍പോലും ലളിതമായി ഉപന്യസിച്ചിരിക്കുന്നു. വളച്ചുകെട്ടില്ലാത്ത സുതാര്യവും സുഗ്രഹവുമായ ശൈലി. ഒരു ദാര്‍ശനികഭാവം ലേഖനങ്ങളിലുടനീളം കാണുന്നുണ്ട്. വിഷയം ബൈബിളായാലും കലയായാലും ഒക്കെ ഈ ഭാവം പരകോടിയിലാണ്. ഒരു പുരുഷായുസ് മുഴുവന്‍ വൈദികജീവിതത്തിലൂടെ കൈവരിച്ച ശക്തിയില്‍നിന്നും ഉയിര്‍പൂന്നുണരുന്ന വശ്യമായ ആത്മീയ ചൈതന്യം വാമൊഴിയിലും വരമൊഴിയിലും നടപടിക്രമങ്ങളിലും പ്രസരിക്കുക സ്വാഭാവികം. ഒരു കത്തോലിക്കാരൂപതയുടെ വികാരിജനറലും ഭരണാധികാരിയുമായിരുന്ന ഫാ. റോച്ചിന്റെ നിഗമനങ്ങള്‍ ''മണ്ണില്‍ പിറന്നവരെ.ാരുമൊന്നാണെന്ന മന്ത്രമുണര്‍ത്തുന്ന'' മട്ടിലാണെന്നുള്ളതു നിസ്സാരകാര്യമല്ല. പകയിലൂടെ സംഘര്‍ഷഭരിതമായ ആധുനിക കാലഘട്ടത്തി. പരസ്പരം സഹായിക്കാനും പരസ്‌നേഹം പുലര്‍ത്താനും കഴിയുന്ന തലത്തിലേക്കു മനുഷ്യരാശിയെ എത്തിക്കുന്നതിനുള്ള മഹത്തായ ഒരു യജ്ഞമാണ് തന്റെ രചനയിലൂടെ ഫാ. റോച്ച് നിര്‍വഹിച്ചിട്ടുള്ളത്Write a review on this book!. Write Your Review about വിജ്ഞാന രശ്മികള്‍ Other InformationThis book has been viewed by users 2946 times