Book Name in English : V T Yude Kathakal
മലയാളത്തിൽ വി.ടി.യുടെ കഥകൾ ആധുനികമായ ഒരു കഥാബോധത്തിന്റെ തുടക്കംകൂടിയാകുന്നുണ്ട്. മനുഷ്യന്റെ വേദന, വിശേഷിച്ച് സ്ത്രീയുടെ വേദന അതിനുമുമ്പ് കഥയിലേക്ക് പ്രവേശിച്ചിരുന്നില്ല. ഗാഢമായ വികാരപരതയെയും ഒപ്പം പരിഹാസത്തോളം ചെന്നെത്തുന്ന വിശകലനസ്വഭാവത്തെയും ചേർത്തുകൊണ്ടുള്ള, കഥയുടെയും ഉപന്യാസത്തിന്റെയും അതിർത്തിദേശത്തു നിൽക്കുന്ന ആ കഥകളുടെ തുറന്ന രൂപവും സ്വാതന്ത്ര്യവും ഇന്ന് കൂടുതൽ ആകർഷകമായും അനുഭവപ്പെടും. ’കണ്ണീരും കിനാവും’ എന്ന ആത്മകഥയിലെ പല അധ്യായങ്ങളുടെയും ഘടന ’രജനീരംഗ’ത്തിലെ കഥകളുടേതാണ്. ഇരുപതുകളിൽ ഇത്ര ഹൃദ്യമായ വേറേ കഥകൾ ഉണ്ടായിട്ടില്ല.Write a review on this book!. Write Your Review about വിടിയുടെ കഥകള്‍ Other InformationThis book has been viewed by users 168 times