Book Name in English : Vidyasmrithilayam
കവികൂടിയായ ഈ സ്വാമിജിയുടെ ഭാഷ അദ്ദേഹത്തിന്റെ ജീവിതം പോലെ ലളിതസുന്ദരവും പ്രസന്നവുമാണ്. ഒരേസമയം ചങ്ങാതിയും സാക്ഷിയും രക്ഷകനും വഴികാട്ടിയും ഗുരുവുമാണ് ഇദ്ദേഹം. തന്റെ ധർമവും കർമവും സൂക്ഷ്മമായി തിരിച്ചറിഞ്ഞ ഒരാളുടെ നിസ്സംഗതയും അനുതാപവും സമഭാവനയും വരികൾക്കിടയിൽ വായിക്കാം.
അതോടൊപ്പം, കുട്ടിത്തത്തിന്റെ നിറവിശുദ്ധിയും – നർമസമൃദ്ധിയും കൂസലില്ലാക്കുസൃതിയും.
– സി. രാധാകൃഷ്ണൻ
ഓരോരുത്തർക്കും അവരുടെ സങ്കടത്തിന്റെ തീവ്രത അതിജീവിക്കാനും ആത്മനിഷ്ഠമായ സന്തോഷം ആസ്വദിക്കാനും പ്രേരിപ്പിക്കുന്ന കഥകൾ. വർത്തമാനകാലത്തിലെ മഹാഭയങ്ങളിൽനിന്നും മോചനം നല്കാൻ ഇവ മനസ്സിനെ പ്രാപ്തമാക്കുന്നു. നിത്യജീവിതത്തിൽ നാം അനുഭവിക്കുന്ന സങ്കടങ്ങൾക്കുള്ള സ്വാമിജിയുടെ മറുപടികളായി ഈ കഥകളെ കാണാവുന്നതാണ്. ശാന്തസുരഭിലമായ ഒരു ജീവിതത്തിലേക്കുള്ള ആശംസയാണ് ഈ കഥകൾ നല്കുന്ന സന്ദേശം.
വായനക്കാരെ കഥയുള്ളവരാക്കുന്ന കഥകൾWrite a review on this book!. Write Your Review about വിദ്യാസ്‌മൃതിലയം Other InformationThis book has been viewed by users 797 times