Book Name in English : Visudhiyude Kanaanoolukal
തൃശ്ശൂര്‍ നഗരത്തിന്‍റെ ശില്‍പ്പി ശക്തന്‍തമ്പുരാനാണല്ലോ. അത് കഴിഞ്ഞാല്‍ തൃശ്ശൂരിന്‍റെ ക്രിസ്തീയ അദ്ധ്യാത്മിക പൈതൃകത്തിന്‍റെ ശില്‍പ്പി ഡോ. മെഡിലിക്കോട്ട് തന്നെയാണ്. ലൂര്‍ദ്ദ് കത്തീഡ്രല്‍, സെന്‍റ് തോമസ് കോളെജ്, മെത്രാസനമന്ദിരം, ജൂബിലി മെഡിക്കല്‍ കോളെജ് സ്ഥിതി ചെയ്യുന്ന വിശാലമായ പഴയ പറങ്കിമാവിന്‍ത്തോപ്പ് എന്നിവയെല്ലാം മെഡിലിക്കോട്ട് പിതാവിന്‍റെ ക്രാന്തദൃഷ്ടിയുടെ ഉദാഹരണങ്ങളാണ്. തൃശ്ശൂര്‍ രൂപതയുടെ സ്ഥാപകശില്‍പ്പിക്ക് അര്‍ഹിക്കുന്ന ആദരം നല്കണമെന്ന ഉദ്ദേശ്യത്തോടെ ഫാദര്‍ ഫ്രാന്‍സിസ് ആലപ്പാട്ട് രചിച്ച ഈ ചരിത്രനോവല്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിനുള്ള സ്മരണാഞ്ജലിയാണ്. മുന്‍ഗാമിയായ മെഡിലിക്കോട്ട് പിതാവിന്‍റെ സ്മരണയ്ക്ക് മുന്നില്‍ നന്ദി നിറഞ്ഞ ഹൃദയത്തോടെ ആദരമര്‍പ്പിക്കട്ടെ.Write a review on this book!. Write Your Review about വിശുദ്ധിയുടെ കാണാനൂലുകള്‍ Other InformationThis book has been viewed by users 800 times