Book Name in English : Viswasavum Vyavasaya Naveekaranavum
ഫ്യൂഡലിസത്തിന്റെ സമാനമായ ജന്മിനാടുവാഴി സാമൂഹികവ്യവസ്ഥയിലായിരുന്ന മലബാറില്‍ അങ്ങിങ്ങായി യൂറോപ്പിലേതുപോലെ വ്യവസായങ്ങള്‍ക്ക് തുടക്കംകുറിച്ച ബാസല്‍ മിഷന്റെ പ്രവര്‍ത്തനങ്ങളെ ഇപ്രകാരം അപഗ്രഥിക്കുന്ന വേറൊരു പഠനമില്ല.
-പ്രൊഫ. രാജന്‍ ഗുരുക്കള്‍പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മദ്രാസ് പ്രസിഡന്‍സിയിലെ (മദിരാശി പ്രവിശ്യയിലെ) മലബാര്‍, സൗത്ത് കാനറ (തെക്കന്‍ കാനറ) ജില്ലകളില്‍ തുടങ്ങിയ വ്യാവസായികോത്പാദനത്തിന്റെയും സംസ്‌കരണത്തിന്റെയും വിശിഷ്ടവും ഏറെ സന്ദര്‍ഭോചിതവുമായ പുനരാവിഷ്‌കരണമാണ് ഈ പുസ്തകം. ക്രൈസ്തവസുവിശേഷസംരംഭങ്ങളുടെ ദൈവശാസ്ത്രപരമായ സമീപനങ്ങളെക്കുറിച്ച് സ്വന്തം വ്യാഖ്യാനങ്ങളുള്ള സ്വിസ്/ജര്‍മന്‍ പ്രൊട്ടസ്റ്റന്റ് മിഷനറിസംഘമായ ബാസല്‍ മിഷനാണ് ഈ നവീകരണം ആരംഭിച്ചതെന്ന വസ്തുത കൂടുതല്‍ ശ്രദ്ധേയമാണ്. ദക്ഷിണേന്ത്യയുടെ സാമ്പത്തിക, സാമൂഹിക ചരിത്രത്തിലെ ശ്രദ്ധേയമായ രചനയാണിത്.
– പ്രൊഫ. മൈക്കിള്‍ തരകന്‍
വിശ്വാസവും വ്യവസായനവീകരണവും എന്ന ഈ പുസ്തകം വ്യവസായ നവീകരണത്തില്‍ ‘ബാസല്‍ മിഷന്‍ വഹിച്ച പങ്ക്’ എന്ന വിഷയത്തിന്റെ അപഗ്രഥനം എന്നതിലുപരി മലബാറിലും കര്‍ണാടകയിലുമായി ചിതറിപ്പാര്‍ക്കുന്ന ഒരു ജാതിരഹിതസമൂഹത്തിന്റ വിശ്വാസത്തിനും ജീവിതത്തിനും ഒരു മുഖവുരകൂടിയാണ്.
-റൈറ്റ് റവ. ഡോ. റോയ്‌സ് മനോജ് വിക്ടര്‍Write a review on this book!. Write Your Review about വിശ്വാസവും വ്യവസായ നവീകരണവും Other InformationThis book has been viewed by users 520 times