Book Name in English : Veedum Mattu Kathakalum
മലയാളത്തിന്റെ എക്കാലത്തെയും എഴുത്തുകാരനായ എം.മുകുന്ദന്റെ ആദ്യകഥയായ നിര്‍ത്തുകള്‍ ഉള്‍പ്പെടെ ആപ്പീസ്, വീട് ചായ, നറുക്ക്, കള്ളന്‍ നായ, ഉത്തരവാദിത്വത്തിന്റെ പ്രശ്നം, ഉറക്കം, കഥാവശേഷന്‍ എന്നിങ്ങനെ മലയാളത്തിന്റെ പതിവുരീതികളെ മൗലികതകൊണ്ട് അട്ടിമറിച്ച ഒന്‍പത് കഥകള്‍. നഗരവിഹ്വാലതയും നനവുള്ള ഗ്രാമാന്തരീക്ഷവും രൂപപ്പെടുത്തിയ സങ്കീര്‍ണ്ണമായ മനുഷ്യാനുഭവങ്ങളുടെ ഒന്‍പത് ഖണ്ഡങ്ങളാളിത്. ആധുനികതയുടെ ശക്തിയും ലാവണ്യവും ശരിയായി ഉള്‍ക്കൊള്ളുകയും ആധുനികോത്തരതയില്‍ വിസ്മയങ്ങള്‍ തീക്കുകയും ചെയ്തുകൊണ്ട് ഓരോ കാലത്തും പുതുപുത്തനായി നില്ക്കുന്ന എഴുത്തുകാരന്റെ ഉജ്ജ്വല പ്രതിഭയുടെ തിളക്കം ഇതിലെ ഓരോ കഥയിലും കാണാം.
Write a review on this book!. Write Your Review about വീടും മറ്റു കഥകളും Other InformationThis book has been viewed by users 2310 times