Book Name in English : Vedanda Parichayam - 2
ഷഡ്ദര്‍ശനങ്ങളില്‍ ഒന്നായ ഉത്തരമീമാംസയെ അല്ലെങ്കില്‍ വേദാന്തത്തെ പുരസ്‌കരിച്ച് ശ്രീ. ശങ്കരാചാര്യര്‍ വിരചിച്ച അമൂല്ല്യകൃതിയാണ് വിവേകചൂഡാമണി. ആ കൃതിയുടെ വ്യാഖ്യാനം ആധുനിക കേരളത്തിലെ ഏറ്റവും വലിയ തത്ത്വചിന്തകനായ ഗുരു നിത്യചൈതന്യയതി വിജയകരമാംവിധം നിര്‍വ്വഹിച്ചിരിക്കുന്നു. പ്രകൃതിയുടെ പരിണാമത്തിന് കാരണമായ ബ്രഹ്മതത്ത്വത്തെ വേണ്ടുംവിധം മനസ്സിലാക്കുന്നത് ഭൗതികവിഷമതകളില്‍നിന്ന് ശാശ്വതമുക്തി നേടാന്‍ മനുഷ്യനെ സഹായിക്കുന്നുവെന്ന് ശ്രീ. ശങ്കരാചാര്യര്‍ പലവുരു പ്രസ്താവിച്ചിട്ടുള്ള താണ്.
ആ പരമമായ സത്യത്തെ പാമരന്മാര്‍ക്കുപോലും സുഗ്രാഹ്യമാംവിധം തന്റെ വ്യാഖ്യാനത്തിലൂടെ ഗുരു നിത്യചൈതന്യയതി വെളിപ്പെടുത്തിയിരിക്കുന്നു. ഏതുവിഭാഗത്തില്‍പ്പെട്ട വ്യക്തിക്കും ദാര്‍ശനികമായ ഈ ഗ്രന്ഥം ആത്മസാക്ഷാത്കാരത്തിന്റെ മാര്‍ഗ്ഗത്തില്‍ ഒരു ദീപയഷ്ടിയായി ഭവിക്കുമെന്നതില്‍ സംശയമില്ല. Write a review on this book!. Write Your Review about വേദാന്തപരിചയം ഭാഗം - 2 Other InformationThis book has been viewed by users 1808 times