Book Name in English : Sabarimala Kshethram - Aithihyam,Charithram,Aacharam
അഖിലഭാരതീയരായ സനാതനധർമ്മവിശ്വാസികളുടെ അഭയസ്ഥാനമായി മാറിയിരിക്കുന്ന പുണ്യസങ്കേതമാണ് കലിയുഗവരദനായ ശ്രീഅയ്യപ്പസ്വാമിയുടെ ശബരിമല ക്ഷേത്രപീഠം. മണ്ഡലകാലത്തും മാസപ്പിറവികളിലും ജനലക്ഷങ്ങൾ നോമ്പുനോറ്റ് ആരാധനയ്ക്കെത്തുന്ന ഈ ധർമ്മക്ഷേത്രത്തിൻ്റെ തത്ത്വവും മുറകളും അയ്യപ്പ സ്വാമിതന്നെ നിർദ്ദേശിച്ചിട്ടുള്ളതാണ്. നൂറ്റാണ്ടുകളായി അതെല്ലാം മാറ്റമില്ലാതെ തുടരുന്നു. ശബരിമലക്ഷേത്ര ത്തിന്റെ ഐതിഹ്യപ്പൊരുളും ചരിത്രവഴികളും മാലയിടൽ മുതൽ ക്ഷേത്രദർശനംവരെയുള്ള ആചാരവിധാനങ്ങളു മെല്ലാം ലളിതമായി വിവരിക്കുന്ന തീർത്ഥാടനസഹായി.
’ അനുബന്ധമായി സ്ത്രീകൾ മലചവിട്ടുന്നതിനെതിരെ ജസ്റ്റിസ് ഇന്ദു മൽഹോത്ര രേഖപ്പെടുത്തിയ വിധിയും ഉൾപ്പെടുത്തിയിരിക്കുന്നു.Write a review on this book!. Write Your Review about ശബരിമലക്ഷേത്രം - ഐതിഹ്യം,ചരിത്രം,ആചാരം Other InformationThis book has been viewed by users 15 times