Image of Book ശിഹാബുദ്ദീന്റെ കഥകള്‍
  • Thumbnail image of Book ശിഹാബുദ്ദീന്റെ കഥകള്‍
  • back image of ശിഹാബുദ്ദീന്റെ കഥകള്‍

ശിഹാബുദ്ദീന്റെ കഥകള്‍

ISBN : 9788130009889
Language :Malayalam
Edition : 2015
Page(s) : 456
Condition : New
no ratings yet, be the first one to rate this !

Book Name in English : Shihabudheen Poythumkadavu

ജീവിച്ചുതിര്‍ക്കേണ്ട സ്വന്തം ജന്മം തന്നോടുതന്നെ സംവാദത്തിലേര്‍പ്പെടുകയും നിലയ്ക്കാത്ത അന്വേഷണത്തിന്റെ ആയിരം ദീപങ്ങള്‍ ഉള്ളില്‍ തെളിയിക്കുകയും ചെയ്യുന്ന അനുഭവമണ്ഡലമാണ് ’ശിഹാബുദ്ദീന്‍ കഥകള്‍’. ’’എഴുത്തുകാരന്‍ സ്വാനുഭവങ്ങളെ സ്വന്തം രചനകളോടടുപ്പിക്കുമ്പോള്‍ വാക്കുകളില്‍ വിളക്കു കത്തുന്നതു കാണാം’’ - ജീവിതം എന്തു പഠിപ്പിച്ചു’ എന്ന ടി. എന്‍. ജയചന്ദ്രന്റെ പംക്തിയില്‍ മുമ്പൊരിക്കില്‍ ശിഹാബുദ്ദീന്‍ ഇങ്ങനെ എഴുതി. ഈ പ്രസ്താവനയെ സാധൂകരിക്കുന്നവയാണ് അദ്ദേഹത്തിന്റെ കഥകള്‍. മാധവിക്കുട്ടിയും, ടി. പത്മനാഭനും പ്രൊഫ. എം. എന്‍. വിജയനും ശിഹാബുദ്ദീന്റെ കഥകള്‍ക്കു നേരെ ചൊരിഞ്ഞ പ്രശംസാ വചനങ്ങള്‍ സത്യത്തിന്റെ രജതരേഖയായി ഈ കഥകളില്‍ നാം വായിച്ചെടുക്കുന്നു. കാല്‍നൂറ്റാണ്ടു കാലമായി ശിഹാബുദ്ദീന്‍ നിശ്ശബ്ദമായി, എന്നാല്‍ ആഴത്തില്‍ മുഴക്കങ്ങളുണ്ടാക്കി മലയാള കഥയ്‌ക്കൊപ്പം യാത്ര ചെയ്യുന്നു. പഴയതും പുതിയതുമായ ശിഹാബുദ്ദീന്‍ കഥകളിലൂടെ കടന്നുപോകുമ്പോള്‍ ഈ എഴുത്തുകാരന്‍ തന്റെ രചനകളില്‍ നിരന്തരം നടത്തിയ അഴിച്ചുപണികളുടെ ചരിത്രരേഖകൂടിയാണീ പുസ്തകം എന്നു കാണാം.
Write a review on this book!.
Write Your Review about ശിഹാബുദ്ദീന്റെ കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2065 times

Customers who bought this book also purchased