Book Name in English : Sree Mahabhagavatham
സംശോധനവും അര്‍ത്ഥവിവരണവും:
പ്രൊഫ. എം.കെ.സാനു
നേരിട്ടൊന്നു ദര്ശിച്ചാല്പോലും സുകൃതദായകമായി ഭവിക്കുന്ന പുണ്യഗ്രന്ഥമാണ് ശ്രീമഹാഭാഗവതം. സ്പര്‍ശനം, പാരയണം, മനനം എന്നിവയിലൂടെ അളവില്ല്ലാത്ത പുണ്യം സമ്പാദിക്കാന്‍ ഈ വിശുദ്ധഗ്രന്ഥം എല്ലാവര്ക്കും ഉപകരിക്കുന്നു. ശ്രീകൃഷ്ണ ഭഗവാന്റെ ചൈതന്യം ഇതില്‍ നിറഞ്ഞു നില്ക്കുന്നു എന്നതുതന്നെ അതിനു കാരണം. ഏതു ഭവനത്തിലും ഈ ഗ്രന്ഥം സുകൃതത്തിന്റെ ഭദ്രദീപമായി പ്രശോഭിക്കേണ്ടതാണ്.
ജനങ്ങളുടെ ഭൗതികവും സാംസ്കാരികവുമായ ജീവിത ത്തിൽ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വെളിച്ചം പരത്തുന്ന മഹാഗ്രന്ഥമാണ് വ്യാസനിർമ്മിത മായ ശ്രീമഹാഭാഗവതം. ദശാവതാരങ്ങളിൽ ഏറ്റവും മനോഹരമായ ശ്രീകൃഷ്ണന്റെ കഥാ കീർത്തനത്തിലൂടെ മനുഷ്യനെ ഭഗവാനിൽ എത്തിക്കുകയാണ് ഭാഗവത ത്തിൻറെ താത്പര്യം. അവതാരം മുതൽ സ്വർഗ്ഗാ രോഹണം വരെയുള്ള ശ്രീകൃഷ്ണ ചരിതമാണ് ഭാഗവതത്തിലെ ഉള്ളടക്കം. രൂപത്തിലും ഭാവത്തിലും ഒരുപോലെ സൗകുമാര്യം മുറ്റി നിൽക്കുന്ന ഇത്തരം ഒരു ജീവചരിത്രം ഭാഗവതത്തിലല്ലാതെ മറ്റൊരു പുരാണത്തിലും ദൃശ്യമല്ല. ഏതൊരു ഭാരതീയൻറെയും നിത്യപാരായണത്തിനുതകുന്ന ഈ മഹാപുരാണം തുഞ്ചത്ത് എഴുത്തച്ഛൻ കിളിപ്പാട്ടു രൂപത്തിൽ നമുക്കു സമ്മാനിച്ചിരിക്കുന്നു.
Book by Thunchathu Ezhuthachan Editor: Prof: M.K.Sanu ,Write a review on this book!. Write Your Review about ശ്രീമഹാഭാഗവതം Other InformationThis book has been viewed by users 4136 times