Book Name in English : Sri Ramakrishnanum Shishyarum
ഋഷിമാരുടെയും ആചാര്യന്മാരുടെയും അവതാരങ്ങളുടെയും മറ്റും ജീവിതങ്ങൾ അദ്ധ്യാത്മശാസ്ത്രങ്ങളനുസരിച്ചു ജീവിച്ച് എങ്ങനെ ജീവിത സാഫല്യം നേടാമെന്നു കാട്ടിത്തരുന്നു. ഇത്തരത്തിലുള്ള ഒരു ജീവിത മായിരുന്നു ശ്രീരാമകൃഷ്‌ണൻ്റേത്. വിവേകാനന്ദസ്വാമികൾ അവതാരവരി ഷ്ഠനെന്നു വിശേഷിപ്പിച്ച ശ്രീരാമകൃഷ്‌ണൻ്റെ ജീവിതം (1836-1886) ആധുനികലോകത്തെ ആദ്ധ്യാത്മികജീവചരിത്രങ്ങളിൽ പരമപ്രധാന മാണ്. കാരണം, ഈ ആധുനികകാലത്തിൽ എങ്ങനെ ജീവിച്ചാൽ ജീവിതം സന്തോഷകരമാക്കാം, അദ്ധ്യാത്മശാസ്ത്രം പറയുന്ന ഈശ്വര ദർശനം നേടാം എന്നു സ്വന്തം ജീവിതത്തിലൂടെയും ഉപദേശങ്ങളിലു ടെയും ശ്രീരാമകൃഷ്‌ണൻ വ്യക്തമായി കാണിച്ചുതരുന്നു. അതുകൊണ്ട് ശ്രീരാമകൃഷ്ണൻ്റെ ജീവിതം പഠിക്കേണ്ടത് നമ്മെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.
ശ്രീരാമകൃഷ്ണനെയും ശിഷ്യരെയും കുറിച്ചുള്ള ഈ പുസ്തകം അതിന്റെ രചയിതാവിന്റെയും വിവർത്തകൻ്റെയും സവിശേഷതകൾകൊണ്ടു ശ്രദ്ധേയമാണ്. മനുഷ്യജീവിതം സഫലമാക്കണമെന്ന് ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ പുസ്‌തകം വലിയൊരു അനുഗ്രഹമാകുമെന്നത് തീർച്ചയാണ്.Write a review on this book!. Write Your Review about ശ്രീരാമകൃഷ്‌ണനും ശിഷ്യരും Other InformationThis book has been viewed by users 11 times