Book Name in English : Sangaprevarthakan Adisthanam, Vekthyutham, Perumattam
കേരളത്തില്‍ കോഴിക്കോട് സംഘത്തിന്റെ ബീജാവാപം ചെയ്യുകയും കാലാന്തരത്തില്‍ സംഘപ്രസ്ഥാനത്തിന്റെ പലപല ചുമതലകളേറ്റെടുത്ത് പ്രസിദ്ധനാവുകയും ചെയ്ത സ്വര്‍ഗീയ ദത്തോപന്ത് ഠേംഗഡിജിയുടെ വിചാരങ്ങള്‍ സമാഹരിച്ചൊരുക്കിയ ’കാര്യകര്‍ത്താ’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ ഞങ്ങള്‍ സന്തോഷത്തോടും അഭിമാനത്തോടും കൂടി പുറത്തിറക്കുകയാണ്. ’സംഘത്തിന്‍റെ അന്തരംഗം’ എന്ന ശീര്‍ഷകം വഹിക്കുന്ന അത് പരിഭാഷപ്പെടുത്തിയത് സംഘവുമായി അലിഞ്ഞുചേര്‍ന്ന മൂന്ന് സ്വയംസേവകരാണ്. ആ ഒരു കാരണം കൊണ്ടുതന്നെ അവര്‍ പുസ്തകവിഷയത്തിനോടു തികഞ്ഞ നീതിപുലര്‍ത്തിയിട്ടുണ്ടെന്നു ഞങ്ങള്‍ ഉറപ്പായി വിശ്വസിക്കുന്നു. പുസ്തക വിഷയത്തിനൊത്ത വിലപ്പെട്ട മുഖവുര എഴുതിയിരിക്കുന്നത് സ്വര്‍ഗീയ ഠേംഗഡിജിയുടെ ഉറ്റമിത്രവും സഹപ്രവര്‍ത്തകനും ഠേംഗഡിജിയോളം സംഘാവഗാഹവുമുള്ളവനുമായ മാ. ഗോ വൈദ്യയാണ്. അതു പുസ്തകത്തിന്‍റെ തൊടുകുറിയായി ശോഭിക്കുന്നു. അധിഷ്ഠാനം, കാര്യപദ്ധതി, കാര്യകര്‍ത്താവ് എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി പകുത്ത ഈ പുസ്തകം അവധാനതയോടെ സംഘത്തെ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം വളരെ പ്രയോജനപ്പെടുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.Write a review on this book!. Write Your Review about സംഘപ്രവര്‍ത്തകന്‍ അടിസ്ഥാനം, വ്യക്തിത്വം, പെരുമാറ്റം Other InformationThis book has been viewed by users 2593 times