Book Name in English : Samharathinte Pusthakam
വന്‍ ആയുധങ്ങള്‍ ഉപയോഗിച്ച് രാഷ്‌ട്രങ്ങള്‍ നടത്തുന്ന യുദ്ധങ്ങളെ അപേക്ഷിച്ച് ചെറുകിട ആയുധങ്ങളും ഉപകരണങ്ങളുംകൊണ്ട് , വ്യക്തികളുടെ തലത്തില്‍ , നിര്‍വ്വഹിക്കപ്പെടുന്ന ആക്രമണങ്ങളായിരിക്കുന്നു ഹിംസയുടെ സമകാലീന യാഥാര്‍ത്ഥ്യം . യുദ്ധങ്ങള്‍ മഹാമാരികള്‍പോലെ വന്നുപോയിരുന്നുവെങ്കില്‍ , ഹിംസയുടെ ഈ പുതിയ പര്‍വ്വം അതിനെ നിരന്തരമാക്കി , നിത്യജീവിതത്തില്‍ അലിയിച്ചുചേര്‍ത്തിരിക്കുന്നു . മരണത്തെ അത് പടക്കളത്തില്‍നിന്നെടുത്ത് വഴിയിലും വീട്ടുമുറ്റത്തും എത്തിച്ചിരിക്കുന്നു . വികലമായ വിശ്വാസങ്ങളാലോ , സംശയകരമായ ലക്ഷ്യങ്ങളാലോ നയിക്കപ്പെടുന്ന പുതിയ ഹിംസകള്‍ ഉന്നംവയ്‌ക്കുന്നത് അവരുമായി ബന്ധമില്ലാത്ത , അവര്‍ തിരിച്ചറിയുകകൂടി ചെയ്യാത്ത വഴിയിലെ സാധാരണ മനുഷ്യരെയാണ് . വൈരമൊന്നുമില്ലാത്തവരെ , വികാരംകൂടാതെ , വ്യക്തികള്‍ സംഹരിക്കുന്ന ഈ മാനസികവിപര്യയത്തിന് ദേവതകള്‍ക്കായോ അനുഷ്‌ഠാനപരമായോ നിര്‍വ്വഹിക്കപ്പെടുന്ന ബലിയുടെ സമാന്തരം തേടുകയാണ് ഈ കൃതിയില്‍ . ബലിക്ക് മൂന്നു തലങ്ങളുണ്ട്‌ഃ മറ്റുളളവരെ ബലിമൃഗമാക്കുന്ന സാമാന്യബലി , വിശ്വാസി സ്വയം ബലിയര്‍പ്പിക്കുന്ന ആത്മബലി , അവസാനം ദേവതതന്നെ ബലിയാക്കപ്പെടുന്ന ദിവ്യബലി .
സംഹാരത്തിന്റെതന്നെ സംഹാരത്തിലേക്കു പരിണമിക്കുന്ന സംഹാരശാസ്‌ത്രത്തിന്റെ വിവിധ ദശകളെ കാണിക്കുന്ന മൂന്ന് ആഖ്യാനങ്ങള്‍-തോട്ടത്തിലെ പൂക്കളുടെ കഴുത്തറക്കുന്ന തോട്ടക്കാരന്‍-അതിഥികളോടൊപ്പം ചാകുന്ന ആതിഥേയന്‍-തോട്ടക്കാരന്‍ , സംഘടനയുടെ മുമ്പില്‍ സ്വയം ബലിയാക്കപ്പെടുന്ന സംഘാടകന്‍ , തുന്നല്‍ക്കാരന്‍ .
- മൂന്ന് ആഖ്യാനങ്ങള്‍
Write a review on this book!. Write Your Review about സംഹാരത്തിന്റെ പുസ്തകം Other InformationThis book has been viewed by users 2649 times