Book Name in English : Sakhave Nerinte Vazhiyethanu
മലയാള നോവല്‍ സാഹിത്യത്തില്‍ ഒരപൂര്‍വ്വ സാന്നിദ്ധ്യമാണ് ’ ക്യാ പതാ കോമ്രേഡ് മോഹന്‍ ’ എന്ന ഈ നോവല്‍ . സന്തോഷ് ചൗബേയുടെ പ്രശസ്ഥമായ ഈ കൃതി ഹിന്ദി മേഖലയിലെ ഇടതുപക്ഷരാഷ്ട്രീയത്തിന്റെ തീഷ്ണാനുഭവങ്ങളും അപചയങ്ങളും മോഹഭംഗങ്ങളും പങ്കുവെയ്ക്കുന്നു . ഇതില്‍ ചര്‍ച്ചചെയ്യുന്ന വിഷയങ്ങള്‍ ഇടതുപക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് ’ സര്‍ഗ്ഗാത്മകമായ പാഠങ്ങള്‍ ’ ഒരുക്കുന്നു എന്നുപോലും പറയാം . പാര്‍ട്ടി മീറ്റിങ്ങുകളിലെ ഏകാത്മക പ്രവണതകളും അന്തസംഘര്‍ഷങ്ങളും നോവലിസ്റ്റ് സ്വാനുഭവം പോലെ വരച്ചുവച്ചിരിക്കുന്നു . സ്ത്രീകഥാപാത്രങ്ങള്‍ വിപ്ലവസ്വപ്നങ്ങളുടെ കാല്പനികഭാവങ്ങളുമായി അപൂര്‍വ്വചാരുതയോടെ ഈ നോവലില്‍ നിറഞ്ഞു നില്‍ക്കുന്നു . നമ്മുടെ നോവല്‍ സങ്കല്പത്തെ അടികീഴ്മേല്‍ മറിക്കുന്ന വ്യത്യസ്തമായ ഒരു സമീപനം .
വിവര്‍ത്തനം വി ജി ഗോപാലകൃഷ്ണന്‍Write a review on this book!. Write Your Review about സഖാവേ നേരിന്റെ വഴിയേതാണ് Other InformationThis book has been viewed by users 1333 times