Book Name in English : Sathyantharakalam Malayala Sahithyathil
സത്യാനന്തരകാലത്തെക്കുറിച്ച് ലോകം സജീവമായി ചർച്ചചെയ്യുന്നത് രണ്ടാ യിരത്തിപ്പതിനാറിലെ അമേരിക്കൻ തിരഞ്ഞെടുപ്പിനുശേഷമാണ്. Post- Truth Era എന്ന സംപ്രത്യയത്തിന് സത്യാനന്തരകാലം എന്നു പരിഭാഷ നൽകി കേരളത്തിലെ ചിന്തകർ ഈ വിഷയം ചർച്ചചെയ്യാൻ പിന്നെയും വർഷങ്ങ ളെടുത്തു. മലയാളത്തിൽ വായനക്കാരെ നിരന്തരം വഞ്ചിക്കുന്ന സത്യാനന്തര സാഹിത്യസംസ്‌കാരം പ്രബലമായിരിക്കയാണ്. സാഹിത്യവിമർശനത്തിന് ഈ സന്ദർഭത്തിൽ സുപ്രധാന ദൗത്യം നിറവേറ്റാനുണ്ട്. ആധുനിക വിമർശ കർ ചെയ്തതുപോലെ തങ്ങളുടെ അഭിരുചിക്കിണങ്ങുന്ന കൃതികളെ മാത്രം ശ്ര ദ്ധിച്ച് മറ്റുള്ളവയെ പൂർണ്ണമായും അവഗണിച്ച് മുന്നോട്ടു പോകുവാൻ ഇന്നത്തെ വിമർശകന് സാധിക്കില്ല. ആധുനികോത്തര വിമർശകർ ചെയ്തതു പോലെ പ്രത്യയശാസ്ത്രപരമായി മാത്രം കൃതികളെ സമീപിക്കാനും അവർക്ക് കഴിയില്ല. വ്യാജബിംബങ്ങളോട്, കപടയുക്തികളോട്, ഉള്ളുപൊള്ളയായ ഉള്ളടക്കങ്ങ ളോട്, പ്രഹസനമായ ആഖ്യാനങ്ങളോട്, രാഷ്ട്രീയ ദാസ്യങ്ങളോട് ഇന്നത്തെ വിമർശകന് യാതൊരു വിധത്തിലും സന്ധിചെയ്യാനാവില്ല. അക്കാരണംകൊ ണ്ടുതന്നെ വിമർശകന് പലപ്പോഴും അപ്രിയസത്യം പറയേണ്ടിവരും. തുറന്നെ തിർക്കുക എന്നത് അയാളുടെ ശീലമായി മാറിയിട്ടുണ്ടാവും. അതുകൊണ്ടുതന്നെ അയാൾക്ക് അനേകം ശത്രുക്കളുണ്ടായെന്നുവരാം. ഈ സത്യാനന്തരകാലത്ത് സത്യത്തിന്റെ കൂടെ അയാൾക്ക് തനിച്ചു നിൽക്കേണ്ടിയും വരാം.
മലയാളസാഹിത്യത്തിലെ സത്യാനന്തര സംസ്‌കാരത്തെ ധീരമായി തുറന്നു കാട്ടുന്ന പഠനങ്ങളുടെ സമാഹാരം.Write a review on this book!. Write Your Review about സത്യാനന്തരകാലം മലയാള സാഹിത്യത്തിൽ Other InformationThis book has been viewed by users 21 times