Book Name in English : Sasyabhukmaamsabhukface Bhuk
വാള്‍ എടുക്കുന്നവന്‍ വാളാല്‍ നശിക്കും എന്ന വേദവാക്യം ഓര്‍ത്തതിനാലാണോ ആവോ, ഫേസ്ബുക്കില്‍ ‘വാള്‍’ (Wall) എന്നല്ല, ടൈംലൈന്‍ എന്നാണ് അതിപ്പോള്‍ അറിയപ്പെടുന്നത്. വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന തനത് പരിഹാസവുമുണ്ടല്ലോ. ഒരു നാട്ടില്‍ ഒരു രാജാവ്, ഒരു തട്ടകത്തില്‍ ഒരു വെളിച്ചപ്പാട് എന്ന ലൈനില്‍നിന്നു വിട്ട് സ്വന്തമായി Wall ഉള്ളവര്‍ക്കെല്ലാം വെളിച്ചപ്പെടാന്‍ അവസരം നല്‍കിയെന്നതാണ് ഫേസ്ബുക്കിന്റെയും മറ്റ് സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകളുടെയും വിജയം…
ഫേസ്ബുക്കിന്റെ നീലസാരി അഴിച്ചാലും അഴിച്ചാലും തീരില്ല മോനേ ദുശ്ശാസനാ, നീ പോയി കിടന്നുറങ്ങ്!
‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാനവജീവിതത്തിന്റെ ഊടുംപാവുമായ വെബ്ബിന്റെ കഥകള്‍ ആദ്യമായി മലയാളിവായനക്കാര്‍ക്കായി അവതരിപ്പിക്കുന്നു’ എന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ നവമാധ്യമവിചാരപംക്തിയായ വെബിനിവേശം സമാഹരിച്ചതിന്റെ അവതാരികയില്‍ എന്‍.എസ്. മാധവന്‍ പറഞ്ഞത് ഈ രണ്ടാംഭാഗത്തിന്റെയും അതുല്യതയുടെ പരസ്യവാചകമായിത്തീരുന്നു. ഒട്ടും മുഷിയില്ലെന്നു മാത്രമല്ല, വായന കളറാവുമെന്നും ഉറപ്പ്!Write a review on this book!. Write Your Review about സസ്യഭുക്ക്മാം സഭുക്ക് ഫേസ്ഭുക്ക് Other InformationThis book has been viewed by users 15 times