Book Name in English : Sunanda Menon Murder Case
1995 ല്‍ കേരളത്തെ ഇളക്കിമറിച്ച പ്രമാദമായ ഒരു മര്‍ഡര്‍ കേസ് ആയിരുന്നു സുനന്ദമേനോന്‍റെ കൊലപാതകം. ഈ കേസ് വലിയ തോതില്‍ മാധ്യമശ്രദ്ധനേടി. അതിനു കാരണമുണ്ടായിരുന്നു. സുനന്ദമേനോന്‍റെ ഭര്‍ത്താവ് വിജയന്‍ മേനോന്‍ സിപിവൈയുടെ എംഎല്‍എ കൂടിയാണ് മാത്രമല്ല ഇവരുടെ ഫാമിലി ബിസിനസ് ആയ കൊട്ടാരത്തില്‍ ഗ്രൂപ്പ് കേരളക്കരയാകെ പടര്‍ന്നു പന്തലിച്ചുകിടക്കുന്ന മാര്‍ക്കറ്റിംഗ് ശൃംഘലകൂടിയായിരുന്നു. നിരവധി സ്വര്‍ണക്കടകളും തുണിക്കടകളും കൊട്ടാരത്തില്‍ ഗ്രൂപ്പിന്‍റേതായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഉണ്ട്. ഈ കേസിന്‍റെ അന്വേഷണം വിജയകരമായി കലാശിച്ചോ ഇല്ലയോ എന്നത് ഇപ്പോഴും പലരും ചോദിക്കുന്ന ചോദ്യമാണ്. തുടക്കം മുതല്‍ അവസാനം വരെ ഉദ്വേഗജനകമായ ഒരു ത്രില്ലര്‍ നോവലാണ് ഈ പുസ്തകം.Write a review on this book!. Write Your Review about സുനന്ദ മേനോന്‍ മര്‍ഡര്‍ കേസ് Other InformationThis book has been viewed by users 464 times