Book Name in English : Solar Vishesham
2nd Edition
കേരളത്തെ പിടിച്ചു കുലുക്കിയ സോളാർ വിവാദത്തിന്റെ ഉള്ളറകളിലേ വെളിച്ചം വീശുന്ന പുസ്തകമാണിത്. സോളാർ കേസ് എന്ന പത്മവ്യൂഹത്തിൽ ഒരു പതിറ്റാണ്ടു നീറി ജീവിച്ച ജനനേതാവാണ് ഉമ്മൻചാണ്ടി. അദ്ദേഹത്തെ രാഷ്ട്രീയമായും വ്യക്തിപരമായും തകർക്കാൻ നടത്തിയ ഗൂഢശ്രമത്തിന്റെ കഥ സോളാർ വിവാദത്തിൽ സത്യവും അസത്യവും എത്ര? കേസിനാസ്പദ മായ ആരോപണങ്ങൾ എവിടെനിന്നു വന്നു? മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി എങ്ങനെ കുറ്റാരോപിതനായി? ഈ ചോദ്യത്തിനെല്ലാമുള്ള ഉത്തരം പുസ്തകത്തിൽ ഉണ്ട്.
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി നല്ലൊരു മനുഷ്യനും ഭരണാധികാരിയും ആയി രുന്നു. സോളാർ കേസും വിവാദങ്ങളും അദ്ദേഹത്തിനും കുടുംബത്തിനും ചില്ലറ യൊന്നുമല്ല മാനസികവ്യഥ നൽകിയത്. കാലക്രമേണ കുറ്റവിമുക്തനായി അദ്ദേഹം നമ്മെ വിട്ടുപോയി. സോളാർ വിവാദത്തിന്റെ പിന്നിലുള്ള യാഥാ ത്ഥ്യങ്ങൾ വിശദമായി അന്വേഷിച്ച് വിദഗ്ധമായി അവതരിപ്പിക്കുകയാണ് പ്രശസ്ത പത്രപ്രവർത്തകനായ ജോൺ മുണ്ടക്കയം ഈ ഗ്രന്ഥത്തിൽ.
-അടൂർ ഗോപാലകൃഷ്ണൻWrite a review on this book!. Write Your Review about സോളാർ വിശേഷം Other InformationThis book has been viewed by users 1298 times