Book Name in English : Streeyum Pravachakanum
സാമൂഹികശാസ്‌ത്രത്തിലും രാഷ്ട്രമീമാംസയിലും മൗലികമായ ഒരു പുതിയ പാതയായിരുന്നു ഡോ. അലി ശരീഅത്തിയുടേത്. അക്രമത്തിന്റെ മതവും നീതിയുടെ മതവും തമ്മില്‍ നൂറ്റാണ്ടുകളായി തുടര്‍ന്നുപോരുന്ന സംഘര്‍ഷത്തെ ശരീഅത്തി ചരിത്രവത്‌ക്കരിക്കുകയും നവീനമായ പരിപ്രേക്ഷ്യങ്ങളില്‍ ഇസ്‌ലാമിന്റെ സാമൂഹിക രാഷ്ട്രീയ മാനങ്ങളെ അവതരിപ്പിക്കുകയും ചെയ്‌തു. ശരീഅത്തി പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന അദര്‍ബുക്ക്‌സ് പരമ്പരയിലെ മൂന്നാമത്തെ പുസ്‌തകമാണിത്. ഇസ്‌ലാമിനകത്തോ പുറത്തോ നിന്ന് പ്രവാചകജീവിതത്തെ സമീപിക്കുന്നവര്‍ ആശയക്കുഴപ്പത്തിലും അവ്യക്തതയിലും അകപ്പെട്ടു നില്‍ക്കാറുള്ള ഒരിടമാണ് പ്രവാചകന്റെ വിവാഹ ബന്ധങ്ങള്‍. ഒരു പ്രത്യേക കാലഘട്ടത്തിന്റെ സാമുഹികഘടനയെയും അതിന്റെ രാഷ്ട്രീയമാനങ്ങളെയും വിദൂരമായ വേറൊരു കാലത്തിന്റെ ലോകവീക്ഷണങ്ങളാല്‍ വിലയിരുത്തുന്നത് മിക്കപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. ശരീഅത്തിയുടെ സ്വതന്ത്രമായ കാഴ്‌ചപ്പാടുകളും, ശ്രദ്ധേയമായ വിശകലനങ്ങളും പുതിയ വായനകളെ പ്രേരിപ്പിക്കുന്നു.Write a review on this book!. Write Your Review about സ്ത്രീയും പ്രവാചകനും Other InformationThis book has been viewed by users 1457 times