Book Name in English : Snehasadrsham
അപരിചിത നഗരത്തിൽ അപരിചിത സ്ഥലത്ത് ഉറക്കമുണരുന്നത് ഒരു പ്രത്യേക മാനസികാവസ്ഥ ഉണ്ടാക്കും എന്നത് ശരിയാണ്. എന്തിനധികം, അടുത്ത ബന്ധുക്കളുടെ സ്ഥലം പോലും നമുക്ക് മറ്റേതോ ലോകമാണ്.
മറവിയോ മനോ വിദ്രാന്തിയോ മൂലം അടുക്കളയിലെ മോട്ടോറിൻ്റെ സ്വിയ് ഓഫ് ചെയ്യാതെ കുളിമുറിയിലേത് തുറന്നു. വേഗം ഓഫാക്കിയെങ്കിലും കുറെ വെള്ളം പാഴായിപ്പോയി. എനിയ്ക്ക് വിഷമമായി. ഇനി ഇതൊരു പാഠമാകും. അബദ്ധങ്ങൾ ഒരിക്കലും മറക്കാറില്ല ഞാൻ.
വാരസ്യാര് വിശേഷങ്ങൾ പറയാൻ പത്ത് മണിക്ക് വന്നു; പന്ത്രണ്ട് വരെ ഞങ്ങൾ സംസാരിച്ചിരുന്നു. വയസ്സായവർക്ക് വയസ്സായവർ അല്ലേ ചേർച്ച എല്ലാം കൊണ്ടും.
വീണ്ടും വീണ്ടും കർണ്ണൻ എന്ന നോവൽ വായിക്കുമ്പോൾ എല്ലാവരെ പറ്റിയും ഉണ്ടായിരുന്ന അഭിപ്രായങ്ങൾ മാറി മറയുകയാണ്. എങ്ങി നെയാണ് ഇങ്ങനെ എഴുതാൻ കഴിയുന്നത്? മഹാന്മാർക്കേ ഇത് പറ്റൂ.Write a review on this book!. Write Your Review about സ്നേഹസദൃശം Other InformationThis book has been viewed by users 219 times