Book Name in English : Swathanthrya Samara Vismayam
സ്വന്തം രാജ്യത്തെ ജീവനേക്കാള്‍ സ്നേഹിച്ച, അതിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവിതം സമര്‍പ്പി ച്ച നിരവധി വീരപുത്രന്മാരുടെ നാടാണ് നമ്മുടെ ഭാരതം. ഒന്നാം സ്വാതന്ത്ര്യസമരത്തിനു തുടക്കം കുറിച്ച് ആദ്യവെടിയുതിര്‍ത്ത മംഗള്‍ പാണ്ഡെ, തന്റെ മരണംകൊണ്ട് സ്വാതന്ത്ര്യസമരത്തിന് ആയിരം ജനങ്ങളുടെ കരുത്ത് പകര്‍ന്ന ഭഗത്‌സിംഗ്, സുഖദേവ്, രാജ്ഗുരു, കന്വര്‍ സിംഗ്, ഹുതുംചന്ദ്, മുപ്പത് വര്‍ഷത്തോളം ജാലിയന്‍ വാലാബാഗ് കൂട്ടക്കുരുതിയുടെ കെടാത്ത കനല്‍ മനസ്സില്‍ സൂക്ഷിച്ച ഉദ്ദംസിംഗ്...
അസ്വാതന്ത്ര്യത്തിന്റെ ചങ്ങല പൊട്ടിക്കാന്‍ ആയുധമെടുത്ത് ഒടുവില്‍ തൂക്കുമരത്തില്‍ തലയുയര്‍ത്തി്നിന്ന് മരണത്തെ നേരിട്ട എത്രയെത്ര ധീര വിപ്ലവകാരികള്‍...!
തീക്കനല്‍ പാതകളിലൂടെ നടന്ന് ജീവത്യാഗം ചെയ്ത ഇവരുടെ ത്രസിപ്പിക്കുന്ന കഥകളാണ്, സംഭവപരമ്പരകളാണ് ഈ പുസ്തകത്തിലുള്ളത്.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്ര പ്രശ്നോത്തരി , സ്വാതന്ത്ര്യസമര നാള്വയഴിക്കുറിപ്പുകള്‍, തുടങ്ങിയവകൂടി ഉള്‍പ്പെ ടുത്തിയിട്ടുണ്ട് ഇതില്‍. വായിച്ചാലും വായിച്ചാലും മതിവരാത്ത ഈ വിസ്മയപ്പുസ്തകത്തിലൂടെ കടന്നുപോവുമ്പോള്‍ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍ ... എന്ന കവിവാക്യം നാം ഓര്‍ത്തുപോവും.
Write a review on this book!. Write Your Review about സ്വാതന്ത്ര്യസമര വിസ്മയം Other InformationThis book has been viewed by users 1195 times