Book Name in English : Swathanthryasamarangalude Sookshmarashtreeyam
ജനാധിപത്യത്തിനു വേണ്ടിയുള്ള ചെറുത്തുനിൽപ്പ് അങ്ങേയറ്റം അനിവാര്യമായ കാലഘട്ടത്തിൽ സർഗ്ഗാത്മക രാഷ്ട്രീയത്തിന്റെ സിദ്ധാന്തത്തിനും പ്രയോഗത്തിനും കരുത്തുനൽകുന്ന പുതിയ കാഴ്ചപ്പാടുകളും അഭിവീക്ഷണങ്ങളുമാണ് ഈ പുസ്‌തകം അവതരിപ്പിക്കുന്നത്. സാംസ്‌കാരിക-രാഷ്ട്രീയ വിശകലനത്തിന് വിമർശനാത്മക രാഷ്ട്രീയ സമ്പദ് ശാസ്ത്രത്തിൻ്റെ അടിത്തറകൂടി നൽകുന്ന ദൃഢസമീപനമാണ് ഇതിലെ ലേഖനങ്ങളുടെ അടിസ്ഥാന സവിശേഷത. പൊതുജീവിതത്തിൻ്റെ ആരംഭം മുതൽ ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യബോധത്തിന്റെ വക്താവായി എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന സാഹിത്യനിരൂപകനും സാംസ്‌കാരിക വിമർശകനും പ്രഭാഷകനുമായ ഡോ. ടി.ടി. ശ്രീകുമാറിൻ്റെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ ഇടപെടൽ കൂടിയാണ് ഈ പുസ്‌തകം.Write a review on this book!. Write Your Review about സ്വാതന്ത്ര്യസമരങ്ങളുടെ സൂക്ഷ്മരാഷ്ട്രീയം Other InformationThis book has been viewed by users 95 times