Book Name in English : Sunday Markettile Kallan
നാം ജീവിക്കുന്ന ലോകത്തിലെ ചില പച്ചയായ പരമാർത്ഥങ്ങളാണ് ഈ പുസ്തകത്തിലെ കഥകളിലൂടെ ചിലപ്പോൾ നർമ്മവും മറ്റു ചിലപ്പോൾ വികാരവിസ്ഫോടനങ്ങളും കലർത്തി നമ്മുടെ മുൻപിലേക്ക് കഥാകാരൻ സമ്മാനിക്കുന്നത്. വെള്ളിക്കാശ് സൺഡേ മാർക്കറ്റിലെ കള്ളൻ എന്നീ കഥകൾ വിരൽചൂണ്ടുന്നത് പലരും തുറ ന്നു പറയാൻ മടിക്കുന്നതും അവർക്കുതന്നെ ചിലപ്പോൾ തികച്ചും അപ്രിയമായതോ അവർതന്നെ പരോക്ഷമായി കാരണഹേതുവായതോ ആയ ചില സത്യങ്ങളാണ്. അത് തിരിച്ചറിയുന്ന വായനക്കാരൻ അവനവനിലേക്കുതന്നെ ഒന്ന് ടോർച്ചടിച്ചു നോക്കും ഒരു മാത്രയെങ്കിലും, ആ നിമിഷം എഴുത്തു കാരന് അഭിമാനിക്കാം തന്റെ അമ്പ് ലക്ഷ്യത്തിൽ തറച്ചു എന്ന്. -ജയരാജ്Write a review on this book!. Write Your Review about സൺഡേ മാർക്കറ്റിലെ കള്ളൻ Other InformationThis book has been viewed by users 607 times