Book Name in English : Hakkuna Mattata
ആഫ്രിക്കൻ സഫാരി നിങ്ങളുടെ സഞ്ചാരപഥങ്ങൾ മാറ്റി വരയ്ക്കുകയും യാത്രാരീതികൾ മാറ്റിമറിക്കുകയും
ചിന്താമുഖങ്ങൾ നവീകരിക്കുകയും ചെയ്യും എന്ന് ബോധ്യപ്പെടുത്തുന്ന പുസ്‌തകം.
കാടിനേയും കാട്ടുമൃഗങ്ങളെയും കണ്ടുള്ള അലസഗമനമല്ല ഇതിലെ വനയാത്ര.
കാടിന് പുതിയ നിർവ്വചനങ്ങളുമായി വനപ്രദേശങ്ങൾ, അപരിചിതരായ മൃഗങ്ങൾ,
പെട്ടെന്ന് കൂട്ട് ചേരുന്ന കാടിൻ്റെ തനത് മനുഷ്യർ, ആഫ്രിക്കൻ സിംഫണിയുമായി ഒരുപാട് പക്ഷികൾ.
അനുനിമിഷം പുതുക്കപ്പെടുന്ന ആകാശം, കാറ്റ്, ഗന്ധങ്ങൾ, ശബ്ദങ്ങൾ, കാഴ്ചകൾ, അറിവുകൾ, അനുഭവങ്ങൾ.
സെരങ്കട്ടി യിലോ ഗോരംഗോരോയിലോ തരംഗീറിയിലോ വെച്ചുമാത്രം ഉണ്ടാവുന്ന വെളിപാടുകൾ തത്ത്വചിന്തകൾ,
കിറുക്കുകൾ. അപൂർവ്വകാഴ്‌ചകൾ മോഷ്ടിച്ചെടുക്കാൻ കണ്ണുകളോട് മത്സരിക്കുന്ന ക്യാമറ ലെൻസുകൾ. മൂന്ന് തലമുറകളുമായി
ഒരു കുടുംബം ചിരിച്ചും രസിച്ചും അത്ഭുതങ്ങൾ രുചിച്ചും ടാൻസാനിയൻ കാടുകളിലൂടെ നീങ്ങുകയാണ്. ക്യാമറക്കണ്ണുകളിൽ
കയറിക്കൂടിയ വനകാഴ്‌ചകളാൽ സമ്പന്നവുമാണ് ഈ പുസ്‌തകം.Write a review on this book!. Write Your Review about ഹാക്കുന്ന മറ്റാറ്റ Other InformationThis book has been viewed by users 15 times