Book Name in English : Himagiriyil Manju Peyyumbol
ഇതൊരു ചെറിയ യാത്രാവിവരണഗ്രന്ഥമാണ്. ഉദയാസ്‌തമനങ്ങളുടെ മനംമയപ്പിക്കുന്ന ദൃശ്യങ്ങൾ കാഴ്‌ചവെക്കുന്നതും സ്വാമി വിവേകാനന്ദൻ പൂണ്യപാദസ്‌പർശമേറ്റതുമായ കന്യാകുമാരി മുതൽ മഞ്ഞു പെയ്യുന്ന ഹിമഗിരിവരെയുള്ള യാത്രകൾ. പലപ്പോഴായി ചെയ്ത കൊച്ചുകൊച്ചുയാത്രകളും ഈ യാത്രകളിൽ കണ്ട വിശ്വവിസ്‌മാപകങ്ങളായ അജന്ത-എല്ലോറ ഗുഹകളും ശില്‌പവിസ്മയങ്ങളുടെ വാതായനങ്ങൾ തുറക്കുന്ന തഞ്ചാവൂരിലെയും ചിദംബരത്തെയും ക്ഷേത്രങ്ങളും ജയ്‌പുരിലെ മനോഹരമായ കോട്ടകളും മഹാഭക്തനായ തുക്കാറാമിൻ്റെ സ്‌മരണകൾ നിലനില്ക്കുന്ന ഇന്ദ്രായണീ നദീതീരവും മറ്റും ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രകളെ സ്നേഹിക്കുന്നവർക്ക്, തീർത്ഥയാത്രകൾ സാധനയാക്കിയവർക്ക് ഈ പുസ്‌തകം സമർപ്പിക്കുന്നു.Write a review on this book!. Write Your Review about ഹിമഗിരിയിൽ മഞ്ഞു പെയ്യുമ്പോൾ Other InformationThis book has been viewed by users 484 times