Book Name in English : Hrudayam Thottath
ഹൃദയം തൊട്ടത് എന്ന പുസ്തകം കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷത്തെ എഴുത്തു ജീവിതത്തിന്റെ സംക്ഷിപ്തമാണ്. പല സമയത്തായെഴുതിയ ലേഖനങ്ങളുടെയും കുറിപ്പുകളുടെയും സമാഹാരം. ദര്‍ശനം, അനുഭവം, ബാല്യകാലസ്മരണ, വ്യക്തികള്‍, പ്രതികരണങ്ങള്‍, യാത്ര, ഗുരുക്കന്മാര്‍, പ്രകൃതി തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ പുസ്തകം പറയാന്‍ ശ്രമിക്കുന്നത് ഒന്നു മാത്രം. കുറച്ചുകൂടി മെച്ചപ്പെട്ട മനുഷ്യരാകാന്‍ നമ്മില്‍ വന്നു നിറയേണ്ട സൗന്ദര്യബോധത്തേയും സ്നേഹത്തേയും സൗഹൃദത്തേയും കരുണയേയും കരുതലിനേയും കുറിച്ചു മാത്രം.
മനുഷ്യന്‍ എന്ന ജീവിയില്‍ മനുഷ്യത്വം വന്നു നിറയുമ്പോഴാണ് ജീവിതം ജീവത്തായി മാറുകയെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് വെളിച്ചം വീശുന്ന ലളിതമായ കാര്യങ്ങളിലൂടെയാണ് ഈ പുസ്തകം കടന്നു പോകുന്നത്.
വലുതിലല്ല, ചെറുതിലാണ് ധന്യത നിറവാര്‍ന്നിരിക്കുന്നതെന്ന് ഹൃദയം തൊട്ട് പറയുന്ന പുസ്തകം.Write a review on this book!. Write Your Review about ഹൃദയം തൊട്ടത് Other InformationThis book has been viewed by users 87 times