Book Name in English : Hrudayaaksharangal
’ഹൃദയാക്ഷരങ്ങൾ’ സതീദേവി ഒ.എൻ.വി. കവിതയ്ക്കുമുമ്പിൽ അർപ്പിച്ചിരിക്കുന്ന പൂജാപുഷ്‌പങ്ങൾ മാത്രമല്ല. ഓരോ കാലഘട്ടത്തിലേയും ചൈതന്യത്തെ ആത്മാവിലേക്കാവാഹിച്ച് നാദ ബ്രഹ്മത്തിന്റെ അനുരണനം വാക്കുകളിലൂടെ സമാനഹ്യദയരെ കേൾപ്പിക്കുന്നവരാണ് അനുഗൃഹീത കവികൾ. അവർക്ക് ആസ്വാദകസമൂഹം സമർപ്പിക്കുന്ന കൃതജ്ഞതയും ആരാധനയുമാണ് ’ഹൃദയാക്ഷരങ്ങളായി’ രൂപപ്പെടുന്നത്. ഒ.എൻ.വി.കവിതയിലെ, സാമൂഹിക കൈവല്യമാനങ്ങളും, രുദിതാനുസാരിയായ ഏതു കവിയെയും പോലെ കേഴുന്ന കുഞ്ഞുങ്ങളെയും അമ്മമാരെയും സോദരിമാരെയും സ്വാത്മാവിലേക്കാവാഹിക്കാനുള്ള സിദ്ധിയുടെ ശീതള പ്രവാഹവും, പ്രകൃതിയിലെനെ സർഗികചാരുതകളെ ഉൾക്കൊള്ളാനുള്ള വിശാലസൗന്ദര്യദിദ്യക്ഷയും എല്ലാം കവിതയുടെ ഹൃദയസ്‌പന്ദമായി രൂപപ്പെടുത്താൻ കഴിഞ്ഞ ഈ രചന തന്റെ മറ്റെല്ലാ രചനകളെയും പ്രതിനിധാനം ചെയ്യുന്നുവെന്ന സങ്കല്പം ഇത് സമാഹാരത്തിന്റെ ശീർഷകമാക്കിയതിൽ ധ്വനി ക്കുന്നുണ്ട്.Write a review on this book!. Write Your Review about ഹൃദയാക്ഷരങ്ങൾ Other InformationThis book has been viewed by users 442 times