ജ്ഞാനപീഠപുരസ്കാരം നേടിയ മലയാള നോവലിസ്റ്റും, സഞ്ചാരസാഹിത്യകാരനും കവിയുമാണ് എസ്.കെ. പൊറ്റെക്കാട് എന്ന ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്(മാർച്ച് 14, 1913–ഓഗസ്റ്റ് 6, 1982)[1]. ഒരു ദേശത്തിന്റെ കഥ എന്ന നോവലിനെ മുൻനിറുത്തിയാണ് 1980ൽ ഇദ്ദേഹത്തിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ചത്.
നാടൻ പ്രേമം എന്ന ചെറു നോവൽ പ്രസിദ്ധീകരിക്കപ്പെട്ടതൊടെ അദ്ദേഹം കഥാസാഹിത്യരംഗത്തു പ്രസിദ്ധനായി. ഒരു പ്രധാന പ്രമേയത്തെ മുന്‍നിർത്തി വായനക്കാരുടെ മനസ്സിൽ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിക്കാനുള്ള കഴിവ് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ആനുകാലിക സംഭവങ്ങളെ മിത്തുകളാക്കി മാറ്റി അത് അബോധ മനസ്സിൽ പ്രതിഷ്ഠിച്ച് വായനക്കാരന് പ്രതിപാദ്യത്തെ ഹിതകരമാക്കുന്ന രീതിയാണ് അദ്ദേഹം കൈക്കൊണ്ടത്.
നോവൽ
1937- വല്ലികാദേവി
1941- നാടൻ പ്രേമം
1945- പ്രേമശിക്ഷ
1948- മൂടുപടം
1948- വിഷകന്യക
1959- കറാമ്പൂ
1960- ഒരു തെരുവിന്റെ കഥ
1971- ഒരു ദേശത്തിന്റെ കഥ
1974- കുരുമുളക്
1979- കബീന
ചെറുകഥകൾ
1944 - ചന്ദ്രകാന്തം
1944- മണിമാളിക
1945- രാജമല്ലി
1945- നിശാഗന്ധി
1977- ക്ലിയോപാട്രയുടെ നാട്ടിൽ
1976- ആഫ്രിക്ക
1977- യൂറോപ്പ്
1977- ഏഷ്യ
ആത്മകഥ
എന്റെ വഴിയമ്പലങ്ങൾ
പുരസ്കാരങ്ങൾ
കേരള സാഹിത്യ അക്കാദമി അവാർഡ്-ഒരു തെരുവിന്റെ കഥ
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്-ഒരു ദേശത്തിന്റെ കഥ
ജ്ഞാനപീഠ പുരസ്കാരം
കോഴിക്കോട് സർവകലാശാല 1982ൽ അദ്ദേഹത്തിന് ഡിലിറ്റ് ബിരുദം നൽകി
2003 ൽ ഇന്ത്യൻ തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കി.