യു എ ഖാദര്‍ Author

U A Khader

മലയാളത്തിലെ പ്രശസ്തനായ ചെറു‍കഥാകൃത്തും നോവലിസ്റ്റും ചിത്രകാരനുമാണ്‌ യു.എ. ഖാദർ.പത്രാധിപരായും സർക്കാർ ഉദ്യോഗസ്ഥനായും പ്രവർത്തിച്ചിട്ടുണ്ട്.പുരാവൃത്തങ്ങളെ പ്രതിപാദ്യതലത്തിലും പ്രതിപാദനരീതിയിലും പിൻപറ്റുന്ന സവിശേഷമായ രചനാശൈലിയിലൂടെ ശ്രദ്ധേയനായി. മലയാളത്തിലെ അസ്തിത്വവാദാധിഷ്ഠിതമായ ആധുനികതയുടെ രീതികളിൽ നിന്ന് വേറിട്ടു നില്ക്കുന്ന യു.എ.ഖാദറിന്റെ രചനകൾ വ്യാപകമായ അംഗീകാരം നേടിയവയാണ്[ 1935-ൽ പഴയ ബർമ്മയിലെ റംഗൂണിലെ ബില്ലിൻ എന്ന ഗ്രാമത്തിൽ ജനിച്ചു മാതാവ് ബർമ്മാക്കാരിയായ മാമെദി. പിതാവ് കേരളീയനായ മൊയ്തീൻ‌കുട്ടി ഹാജി. കൊയിലാണ്ടി ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്ന് ഫൈനൽ എക്സാം പൂർത്തിയാക്കി. മദ്രാസ് കോളെജ് ഓഫ് ആർട്ട്‌സിൽ നിന്ന് ചിത്രകലാ പഠനം.
പുരസ്കാരങ്ങൾ
കേരള സാഹിത്യ അക്കാദമി അവാർഡ് (1984) - തൃക്കോട്ടൂർ പെരുമ
എസ്.കെ. പൊറ്റെക്കാട് അവാർഡ് (1993) - കഥപോലെ ജീവിതം
അബുദാബി അവാർഡ് - ഒരുപിടി വറ്റ്
സി.എച്ച്. മുഹമ്മദ്കോയ അവാർഡ് - കളിമുറ്റം
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (2009) - തൃക്കോട്ടൂർ പെരുമ
അബുദാബി ശക്തി അവാർഡ്
എസ്.കെ. പൊറ്റെക്കാട്ട് അവാർഡ്
മലയാറ്റൂർ അവാർഡ്
സി.എച്ച്. മുഹമ്മദ് കോയ സാഹിത്യ അവാർഡ്



Need some editing or want to add info here ?, please write to us.

Other Books by Author U A Khader
Cover Image of Book ചെമ്പവിഴം
Rs 125.00  Rs 112.00