പെരുമ്പടവം ശ്രീധര‌ന്‍ Author

Perumbadavam Sreedharan

മലയാളത്തിലെ ഒരു നോവലിസ്റ്റും,ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമാണ്‌ പെരുമ്പടവം ശ്രീധരൻ.1975-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. എന്നാൽ 1993-ൽ പുറത്തുവന്ന ഒരു സങ്കീർത്തനം പോലെ എന്ന നോവലാണ് മലയാളസാഹിത്യ രംഗത്ത് അദ്ദേഹത്തെ കൂടുതൽ ശ്രദ്ധേയനാക്കിയത്.ഈ നോവലിനു അമ്പതു പതിപ്പുകൾ ആയി എറണാകുളം ജില്ലയിൽ മുവാറ്റുപുഴ താലൂക്കിലെ പെരുമ്പടവം ഗ്രാമത്തിൽ നാരായണന്റെയും ലക്ഷ്മിയുടെയും മകനായി 1938 ഫെബ്രുവരി 12-ന് ജനിച്ചു. കുട്ടിക്കാലം മുതൽക്കേ സാഹിത്യത്തിൽ താല്പര്യമുണ്ടായിരുന്നു. എഴുത്തിന്റെ ആരംഭം കവിതയിലായിരുന്നു. പിന്നീട് കഥയിലേക്കും നോവലിലേക്കും തിരിഞ്ഞു. 12 ചലച്ചിത്രങ്ങൾക്ക്‌ തിരക്കഥ രചിച്ചു. കേരള സാഹിത്യ അക്കാദമി, ചലച്ചിത്ര സെൻസർ ബോർഡ്, സാഹിത്യ പ്രവർത്തക സഹകരണസംഘം നിർദ്ദേശക സമിതി എന്നിവയിൽ അംഗമായിരുന്നിട്ടുണ്ട്. 2011 ൽ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായി നിയമിതനായി.



Need some editing or want to add info here ?, please write to us.

Other Books by Author Perumbadavam Sreedharan