സുഗതകുമാരി Author

Sugathakumari

1934 ജനുവരി 3ന്‌ തിരുവനന്തപുരത്ത് ജനിച്ചു[1]. പിതാവ്: സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വര‌ന്‍, മാതാവ്: വി.കെ. കാര്‍ത്യായനി അമ്മ. തത്വശാസ്ത്രത്തില്‍ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തില്‍ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകള്‍ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിക്കുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന എഴുത്തച്ഛ‌ന്‍ പുരസ്കാരത്തിന് 2009-ല്‍ അര്‍ഹയായിട്ടുണ്ട്[2].തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ പ്രി‌ന്‍സിപ്പലായിരുന്നു. തളിര് എന്ന മാസികയുടെ പത്രാധിപയായിരുന്നു. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്[1]. ഭര്‍ത്താവ്: ഡോ. കെ. വേലായുധ‌ന്‍ നായര്‍. മകള്‍: ലക്ഷ്മി. അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ ഹൃദയകുമാരി സഹോദരിയാണ്.



Need some editing or want to add info here ?, please write to us.

Other Books by Author Sugathakumari
Cover Image of Book ദേവദാസി
Rs 120.00  Rs 113.00
Cover Image of Book മരമാമരം
Rs 125.00  Rs 112.00
Cover Image of Book അമ്പലമണി
Rs 140.00  Rs 126.00
Cover Image of Book ജാഗ്രത
Rs 175.00  Rs 157.00
Cover Image of Book സഹ്യഹൃദയം
Rs 750.00  Rs 675.00