Book Name in English : Anupamam Jeevitham
കെ. ശങ്കരനാരായണന്റെ ആത്മകഥ
കേവലമൊരു ആത്മകഥയല്ലിത്. കൂട്ടുകുടുംബത്തിൽനിന്നും അണുകുടുംബത്തിലേക്കുള്ള ബന്ധങ്ങളുടെ മാറ്റവും രാജ്യത്തിന്റെ വികാസപരിണാമവും കൃത്യമായി ഇവിടെ പ്രതിപാദിക്കപ്പെടുന്നു. ഷൊർണൂരിലെ കടമുറിക്കെട്ടിടത്തിന്റെ മുകൾനിലയിലെ മുറിയിൽ നിന്നാരംഭിച്ച സാമൂഹികസേവനം അദ്ദേഹത്ത കൊണ്ടെത്തിച്ചത് മഹാരാഷ്‌ട്രയടക്കമുള്ള ആറു സംസ്ഥാനങ്ങളുടെ ഗവർണർ പദവിയിലേക്കാണ്.
– ഡോ. ശശി തരൂർ
കേരളത്തിലെ കോൺഗ്രസ്സിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഒരു പോലെ സ്നേഹവും ബഹുമാനവുമുള്ള നേതാക്കളിൽ ഒരാളാണ് ശങ്കരനാരായണൻ. എല്ലാ മേഖലകളിലും കഴിവുകൊണ്ടും ആത്മാർത്ഥതകൊണ്ടും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മന്ത്രിസഭ ഉള്ളപ്പോഴും പ്രതിപക്ഷത്തായിരിക്കുമ്പോഴും ഘടകകക്ഷികളെ കൂട്ടിയിണക്കി സുഗമമായി മുന്നോട്ടു കൊണ്ടുപോകുവാനുള്ള നയചാതുര്യവും ക്ഷമയും കാണിച്ച കൺവീനർമാരിൽ പ്രമുഖനാണ് ശങ്കരനാരായണൻ.
ഘടകകക്ഷികൾ മാത്രമല്ല സംസ്ഥാനത്തെ എല്ലാ സാമൂഹിക ശക്തികളെയും കൂട്ടിയിണക്കുന്നതിന് അസാമാന്യ നയപാടവവും കഴിവുമാണ് അദ്ദേഹം പ്രകടിപ്പിച്ചിട്ടുള്ളത്. ശങ്കരനാരായണന്റെ കഴിവുകളും സംഭാവനകളും സമൂഹവും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും വേണ്ടത്ര മനസ്സിലാക്കിയിട്ടുണ്ടോ എന്ന കാര്യത്തിൽ എനിക്ക് ഏറെ
സംശയമുണ്ട്.
– എ.കെ. ആന്റണിWrite a review on this book!. Write Your Review about അനുപം ജീവിതം Other InformationThis book has been viewed by users 1213 times