Book Name in English : Avalude Mukham Maraikku
പ്രശസ്ത ബ്രിട്ടീഷ് നോവലിസ്റ്റായ പി.ഡി. ജയിംസിന്റെ ആദ്യ ക്രൈം നോവലിന്റെ പരിഭാഷയാണ് അവളുടെ മുഖം മറയ്ക്കൂ. ഈ നോവലിലാണ് കവിയും ജനപ്രിയ കുറ്റാന്വേഷകനുമായ ആദം ഡൽഗ്ലീഷിന്റെ രംഗപ്രവേശനം. ഇംഗ്ലീഷ് നാട്ടിൻപുറത്തെ ഒരു പ്രഭു കുടുംബത്തിൽ പരിചാരികയായിരുന്ന, സുന്ദരിയായ സാലി ജപ്പ് ആകസ്മികമായി കൊല്ലപ്പെടുന്നു. അവിടെ എല്ലാവർക്കും വിവിധ കാരണങ്ങളാൽ സാലിയുമായി വിരോധമുണ്ടായിരുന്നു എന്ന കാരണത്താൽ യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തൽ ദുഷ്‌കരമാകുന്നു. പുതിയ പുതിയ വെളിപ്പെടുത്തലുകളുടെയും സൂക്ഷ്മനിരീക്ഷണങ്ങളുടെയും മറപറ്റി ഡൽഗ്ലീഷ് ഈ മരണത്തിന്റെ ചുരുളഴിക്കുന്നത്, വായനയുടെ രസച്ചരട് മുറിഞ്ഞുപോകാനാവാത്തവിധം ആവിഷ്‌കാരചാരുതയോടെയാണ്.Write a review on this book!. Write Your Review about അവളുടെ മുഖം മറയ്ക്കൂ Other InformationThis book has been viewed by users 936 times