Book Name in English : Aval Paranhu Varoo
അന്യവല്‍കൃതമായ വ്യക്തികളുടെ വ്യത്യസ്താനുഭവങ്ങളായിരുന്നു എം. മുകുന്ദന്റെ ആദ്യകാല കൃതികളിലെ പ്രമേയം. നാഗരികജീവിതത്തില്‍ എല്ലാം നഷ്ടപ്പെടുന്നവരുടെ എങ്ങോട്ടെന്നില്ലാത്ത യാത്ര ആ കൃതികളെ മലയാളത്തിന്റെ ആധുനികതയായി മാറ്റി മുകുന്ദന്‍. തന്റെ പുതിയ കഥകളില്‍ തനിക്ക് പരിചിതമായ ലോകത്തെ വ്യാപകമായവിധം ഉള്‍ക്കൊണ്ട്, മനുഷ്യരുടെ വൈകാരിക സമസ്യകളില്‍ പൂര്‍ണ്ണമായ സ്വത്വാന്വേഷണം നടത്തുന്നു. മനഃശാസ്ത്രത്തിന്റെയും അസ്തിത്വദര്‍ശനത്തിന്റെയും ഇഴുകിച്ചേരലില്‍ റിയലിസത്തിന്റെ സ്വാഭാവികരീതികള്‍ നിരാകരിക്കപ്പെടുന്നു. പുതിയൊരു റിയലിസം കണ്ടെത്തപ്പെടുന്ന കൊച്ചു നോവലുകളുടെ സമാഹാരമാണ് ’അവള്‍ പറഞ്ഞു വരൂ...’ Write a review on this book!. Write Your Review about അവള്‍ പറഞ്ഞു വരൂ Other InformationThis book has been viewed by users 2181 times