Book Name in English : Avismaraneeyam
ഒരു വെറും തൊഴിലെന്നതിലുപരി മനുഷ്യത്വത്തോട് പ്രതിബദ്ധതയുള്ളവരായിരിക്കണം ചികിത്സാരംഗത്തുള്ളവർ എന്ന് – ഡോ. ബീഗം നമ്മെ ആവർത്തിച്ച് ഓർമപ്പെടുത്തുന്നു. അവരുടെ ആത്മകഥ അവർ അതിജീവിച്ച കടുത്ത വെല്ലുവിളികളുടെ ഹൃദയസ്പർശിയായ കഥനമാണ്; അതാകട്ടെ അത്യന്തം ലളിതവും സുന്ദരവും. വ്യക്തിപരമായ അനുഭവങ്ങൾക്കപ്പുറം മഹത്തായൊരു സന്ദേശം ഈ രചനയിൽ ഇഴചേർന്നിരിക്കുന്നു. അതുതന്നെയാണ് ഈ ആത്മകഥയുടെ പ്രസക്തിയും പ്രാധാന്യവും.
– എം.പി. വീരേന്ദ്രകുമാർ
ആധുനികവിദ്യാഭ്യാസം തേടി പായക്കപ്പലുകളായ ഓടങ്ങളിൽ സഞ്ചരിച്ച്, കേരളത്തിലെത്തുകയും വിദ്യ നേടി ദ്വീപുകളിലേക്കു – മടങ്ങിച്ചെന്ന് അവിടെ ഒരു പുതുയുഗപ്പിറവിക്കു കാരണക്കാരായി പ്രവർത്തിക്കുകയും ചെയ്ത ആദ്യതലമുറക്കാരിൽപ്പെട്ടതാണ് ഡോ. ബീഗം.
– ഡോ. എം. മുല്ലക്കോയ
ലക്ഷദ്വീപിലെ ആദ്യത്തെ വനിതാ ഡോക്ടറുടെ പ്രചോദനാത്മകമായ ആത്മകഥWrite a review on this book!. Write Your Review about അവിസ്‌മരണീയം Other InformationThis book has been viewed by users 1756 times