Book Name in English : Ashtapadi
സ്‌നേഹത്തിന്റെ വ്യത്യസ്‌ത ഭാവങ്ങള്‍ പ്രകടമാകുന്ന രചന. പ്രണയമാണ് ഈ നോവലിന്റെ ഭാഷ. കുടുംബന്ധങ്ങളിലുണ്ടാകുന്ന ജീവിതസംഘര്‍ഷങ്ങള്‍ മനുഷ്യസ്‌നേഹത്തിന്റെ ഹൃദയതാളം തെറ്റിക്കുന്ന ജീവിതാവസ്‌ഥയെ ആവിഷ്‌ക്കരിക്കുകയാണ് അഷ്‌ടപദി. അചഛനും മകളും തമ്മില്‍ ചേച്ചിയും അനിയനും തമ്മിലുള്ള ബന്ധങ്ങളില്‍ ഒരു വില്ലനെപോലെ കടന്നുവരുന്ന അജ്ഞാതശക്തിയെ നേരിടാന്‍ ശക്തിയില്ലാതെ തളര്‍ന്നു പോകുന്ന മനുഷ്യരുടെ വേദനയും ദുഃഖവും അനാവരണം ചെയ്യുകയാണ് നോവലിസ്‌റ്റ്. ഒരു പ്രാര്‍ത്ഥന പോലെ പവിത്രമായ ഗൗരിയുടെ മനസ് കാമുകനും അനിയനും തമ്മിലുള്ള ബന്ധങ്ങളില്‍ തളര്‍ന്നു പോന്നു. ബുദ്ധുമാന്ദ്യമുള്ള ഉണ്ണിയെന്ന അനിയന്‍ ചേച്ചി ഗൗരിയുടെ ജീവിതം രക്ഷപ്പെടുത്താന്‍ ആത്മഹത്യ ചെയ്യേണ്ടിവരുന്നു.
Write a review on this book!. Write Your Review about അഷ്ടപദി Other InformationThis book has been viewed by users 3627 times