Book Name in English : Aadarsha Hindu Hotel
രണ്ടാംലോക മഹായുദ്ധകാലത്ത് ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും പശ്ചാത്തലത്തിൽ എഴുതിയ നോവൽ. ബംഗാളിലെ ഹാജാരി എന്ന
പാചകക്കാരന്റെ അസാമാന്യമായ മനക്കരുത്തിന്റെ കഥ. എങ്ങനെയാണ് ഒരു പ്രസ്ഥാനം വിജയത്തിലേക്കെത്തിക്കുക എന്ന പാഠം ഓർമ്മപ്പെടുത്തുന്ന കൃതി.
അപ്പോഴും വ്യക്തിബന്ധങ്ങളുടെയും കുടുംബബന്ധങ്ങളുടെയും മൂല്യം ഹാജാരി മറക്കുന്നില്ല. ഹാജാരിയുടെ സ്വപ്നം സഫലമായതെങ്ങനെയെന്നും അവയ്ക്ക്കാലാതീതമായ മാനുഷിക ബലം കൈവരുന്നത് എങ്ങനെയെന്നും ഈ നോവൽ സാക്ഷ്യപ്പെടുത്തുന്നു. നിലാവിന്റെ സൗന്ദര്യം ഉടനീളം പൊഴിയുന്ന എഴുത്ത്. ഹൃദ്യവും സരളവുമായ ആഖ്യാനശൈലിയിൽ വാർത്തെടുത്ത ബിഭൂതിഭൂഷന്റെ രചനാശില്പം.
നാടകം, സിനിമ, ടി.വി. സീരിയൽ എന്നീ ദൃശ്യമാദ്ധ്യമങ്ങളിലൂടെ പ്രസിദ്ധമായ നോവൽ.Write a review on this book!. Write Your Review about ആദർശ ഹിന്ദു ഹോട്ടൽ Other InformationThis book has been viewed by users 1024 times