Book Name in English : Atom Charan
ലോകമെങ്ങും വലവിരിച്ചിരുന്ന സോവിയറ്റ് ചാരസംഘത്തിലുൾപ്പെട്ട ജർമൻകാരനായ ക്ലോസ് ഫുക്സിന്റെ നിഗൂഢജീവിതത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട നോവൽ. രണ്ടാം ലോകമഹായുദ്ധം അവസാനിക്കണമെങ്കിൽ ജർമനി ബോംബുണ്ടാക്കുന്നതിനു മുൻപ് അമേരിക്ക ആണവബോംബു നിർമാണരഹസ്യം കൈക്കലാക്കണമെന്ന് ആൽബർട്ട് ഐൻസ്റ്റൈൻ ഉൾപ്പെടെയുള്ളവർ രാഷ്ട്രീയനേതൃത്വത്തെ ബോധ്യപ്പെടുത്തിയിരുന്നു. അതീവരഹസ്യമായി ബോംബുണ്ടാക്കാൻ അമേരിക്ക ന്യൂ മെക്സിക്കോയിൽ സുരക്ഷിതമായൊരു താവളമൊരുക്കി. എന്നാൽ ആറ്റംബോംബിന്റെ പണിപ്പുരയിൽ പ്രവർത്തിച്ചിരുന്ന ഒരാൾ അതിവിദഗ്ധമായി റഷ്യയ്ക്കുവേണ്ടി ചാരപ്പണി ചെയ്യുന്നുണ്ടായിരുന്നു.
ഏഴു വൻകരകളിലും ചെങ്കൊടി പടരുന്നതു സ്വപ്നംകണ്ട ശാസ്ത്രജ്ഞന്റെയും അയാൾക്ക് കൂട്ടുനിന്ന ചാരവനിതയുടെയും ജീവിതം. ലോകം ഞെട്ടലോടെ കേട്ട ചാരക്കഥയുടെ ചുരുളഴിയുന്നു.Write a review on this book!. Write Your Review about ആറ്റം ചാരന്‍ Other InformationThis book has been viewed by users 753 times