Book Name in English : Alfred Hilchokinte Vertigo
“വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ച് മണ്ണടിഞ്ഞ ഒരാള്‍ മടങ്ങി വന്ന് ജീവിച്ചിരിക്കുന്ന ഒരാളെ ആവേശിക്കുമെന്ന സങ്കല്‍പത്തില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടോ?…”
ഉയരങ്ങളോടുള്ള ഭീതി നിമിത്തം പോലീസ് സര്‍വീസില്‍ നിന്ന് പിരിഞ്ഞ ജോണിയോട് ഒരു സുഹൃത്ത് വിചിത്രമായ ഒരു സേവനമാവശ്യപ്പെടുന്നു: അയാളുടെ ഭാര്യ, മാഡ് ലിനെ രഹസ്യമായി പിന്തുടരുക. വൈമനസ്യത്തോടെ ജോലി ഏറ്റെടുക്കുന്ന ജോണി, സാന്‍ ഫ്രാന്‍സിസ്കോ നഗരത്തിലൂടെ ദുരൂഹതകള്‍ ചൂഴുന്ന മാഡ് ലിനെ പിന്തുടരുകയാണ്. എന്താണ് അവളുടെ രഹസ്യം??
ഭൂതകാലം ഘനീഭവിച്ചു കിടക്കുന്ന ശ്മാശാനങ്ങളിലും മ്യൂസിയത്തിലും സ്വപ്നത്തിലെന്ന പോലെ സ്വയം നഷ്ടപ്പെട്ട് അവള്‍ അലയുന്നതെന്തിനാണ് ???
പതിയെ ജോണിയുടെ ആകാംക്ഷ വേട്ടയാടുന്നൊരു അഭിനിവേശത്തിനും, സ്വപ്‌നങ്ങള്‍ ദുസ്വപ്നങ്ങള്‍ക്കും വഴിമാറുന്നു. മരിച്ചവരും ജീവിച്ചിരിക്കുന്നവരും തമ്മിലുള്ള അതിരുകള്‍ മാഞ്ഞു തുടങ്ങുന്നു. പ്രണയവും മരണവും കുറ്റകൃത്യവും ഉദ്വേഗവും ഇഴ ചേര്‍ന്നൊരു ചുഴിയിലേയ്ക്ക് എടുത്തെറിയപ്പെടുകയായിരുന്നു താനെന്ന് ജോണിയ്ക്ക് അപ്പോള്‍ അറിയുമായിരുന്നില്ല….
ആല്‍ഫ്രഡ് ഹിച്ച്കോക്കിന്‍റെ വിഖ്യാതമായ സസ്പെന്‍സ് ചലച്ചിത്രം വെര്‍ട്ടിഗോയുടെ നോവല്‍ രൂപത്തിലുള്ള വ്യാഖ്യാനവും പഠനവും.Write a review on this book!. Write Your Review about ആല്‍ഫ്രഡ് ഹിച്ച്കോക്കിന്‍റെ വെര്‍ട്ടിഗോ Other InformationThis book has been viewed by users 1103 times