Book Name in English : Ibileessukalude Nattil
എന്‍ പി യുടെ അത്യുജ്ജ്വലമായ ആക്ഷേപഹാസ്യ നാടകമാണ് ഇബിലീസുകളൂടെ നാട്ടില്‍ . നാട്ടില്‍ മാന്യമായ മറ്റൊരു പണിയും കഴിവും മനസ്സും ഇല്ലയ്കയാല്‍ രാഷ്ട്രീയവും പൊക്കിപ്പിടിച്ചു നടന്നു വീടിനും നാടിനും വിനകള്‍ വരുത്തിക്കൂട്ടുന്ന നേതൃമാന്യന്മാരാണ് ഇതിലെ ഇബിലീസുകള്‍ . നമ്മുടെ നാട്ടില്‍ ഇത്തരം ഇബിലീസുകള്‍ക്ക് , മുരത്ത കള്ളന്മാര്‍ക്ക് ക്ഷാമമില്ല . അവരുടെ പ്രാതിനിദ്ധ്യ സ്വഭാവമുള്ള രണ്ടു കഥാപാത്രങ്ങള്‍ ഇതില്‍ നിബന്ധിക്കപ്പെട്ടിരിക്കുന്നു . ഒന്നൊരു കോണ്‍ഗ്രസ്സുകാരന്‍ മറ്റേതൊരു കമ്മ്യൂണിസ്റ്റ് . ഒരുവന്‍ ഗാന്ധിമാര്‍ഗ്ഗത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും വക്താവ് . അപരന്‍ സ്ഥിതിസമത്വത്തിന്റെയും ബഹുജനമുന്നേറ്റത്തിന്റെയും മറ്റും . എന്നാല്‍ തട്ടിപ്പും വെട്ടിപ്പും പരോപജീവനവും കുലം കുത്തും ഇരുവരുടെയും സമാനധര്‍മ്മമാണ് . രസകരമായ് വായിക്കാനും അഭിനയിക്കാനും ഇതുപോലെ പറ്റിയ നാടകകൃതികള്‍ ഭാഷയില്‍ അധികമില്ല .
Write a review on this book!. Write Your Review about ഇബിലീസുകളുടെ നാട്ടില്‍ Other InformationThis book has been viewed by users 3986 times