Book Name in English : Istanbulile Harampirappukal
ചരിത്രത്തിന്റെ കനത്ത നിശ്ശബ്ദതകൾ ഓർമ്മിച്ചെടുക്കുന്ന നോവലാണ് ഇസ്താംബുളിലെ ഹറാംപിറപ്പുകൾ. വേദനാജനകമായ ഭൂതകാലവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്ന രണ്ട് തുർക്കി-അർമേനിയൻ കുടുംബങ്ങളുടെ ഈ കഥ, തുർക്കിയുടെയും അർമേനിയയുടെയും സങ്കരചരിത്രമാണ്. അപ്രതീക്ഷിതമായി തന്റെ വേരുകൾ തേടി ഇസ്താംബുൾ നഗരത്തിലേക്ക് എത്തുന്ന അർമനുഷ് എന്ന പെൺകുട്ടി, ആ നഗരത്തിന്റെ നിറങ്ങളിലും മണങ്ങളിലും ശബ്ദങ്ങളിലും മനോഹരവും സമ്പന്നവും ഉദ്വേഗജനകവുമായ ഒരു ഓർമ്മപ്പെയ്ത്താണ് കാണുന്നത്. അതിമനോഹരമായ കഥാതന്തുവിനൊപ്പം ഇഴചേർന്നുപോകുന്ന രുചിക്കൂട്ടാണ് ഇവിടെ ചരിത്രം. ഓട്ടോമൻ സാമ്രാജ്യത്തിന്റെ നേതൃത്വത്തിൽ നടന്ന അർമേനിയൻ വംശഹത്യയുടെ സ്ത്രീ വിചാരണകൂടിയാണ് ഈ നോവൽ. വിദ്വേഷത്തെ സ്‌നേഹംകൊണ്ട് മറികടക്കുന്ന ഇസ്താംബുൾ എന്ന മാന്ത്രികനഗരത്തിന്റെ കഥ. വിവർത്തനം: ഇന്ദു രമ വാസുദേവൻWrite a review on this book!. Write Your Review about ഇസ്കാംബൂളിലെ ഹറാം പിറപ്പുകള്‍ Other InformationThis book has been viewed by users 659 times