Book Name in English : Udaya Arts and Sports Club
2023- കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച മികച്ച ചെറുകഥ
എൻ രാജൻ സൃഷ്ടിച്ച ഈ മ്യൂസിയത്തിലെ സാധനങ്ങളെയും മനുഷ്യരെയും നാടിനെയും പ്രകൃതിയെയും, അവ തമ്മിൽതമ്മിലുള്ള വ്യവഹാരങ്ങളെയും വ്യക്തമായി കാണണമെങ്കിൽ കാഴ്ചശക്തി മാത്രം പോരാ. ഓർമ വേണം. മലയാളിക്ക് ഒരുപക്ഷേ, കുറവുള്ള ഒന്നാണത്. ജനിതകത്തകരാറ് എന്നതിനെക്കാൾ മലയാളിയിൽ പ്രവർത്തിക്കുന്ന സാമൂഹ്യ ആധുനികതയാണത്. ഇത് ഓർമകളുടെ മ്യൂസിയം നിർമാണമാണ്. നമ്മുടെ ഭുതകാലവുമായി നാം ബന്ധപ്പെടേണ്ടത് ഓർമകൊണ്ടാണ് എന്നു വീണ്ടും വീണ്ടും രാജൻ പറഞ്ഞുതരുന്നു. ഈ മ്യൂസിയത്തിന്റെ ക്യുറേറ്റർ ആണ് രാജൻ. ഇല്ലായ്മയുടെ ക്യുറേറ്റർ.
- പി എൻ ഗോപീകൃഷ്ണൻWrite a review on this book!. Write Your Review about ഉദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് Other InformationThis book has been viewed by users 857 times