Book Name in English : Ekle Chalore Bengal Yathrakalude Pusthakam
ബംഗാളിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു യാത്രികന്റെ ചങ്കിലേക്ക് വന്നുവീഴുന്ന കനലുകളാണ് വിഭജനത്തിന്റെ വേര്‍പാടുകളും വേദനകളും. വിട്ടുപോന്ന ഇടത്തെപ്പറ്റിയുള്ള വിങ്ങുന്ന ഓര്‍മ്മകള്‍ പലരുടേയും രാത്രികളെ ഇപ്പോഴും അസ്വസ്ഥമാക്കുന്നുണ്ട്. ബംഗാളും ബംഗ്ലയും ബംഗാളികളുടെ ആത്മാഭിമാനവും സ്വത്വവും സ്വാത്രന്ത്യവുമാണ്. മുമ്പെങ്ങോ മുറിച്ചുമാറ്റപ്പെട്ട കാലിന്റെ വിരല്‍ത്തുമ്പിലെ വേദന ഇപ്പോഴും അനുഭവപ്പെടുന്നതായി പലരും രേഖപ്പെടുത്തിയിട്ടുണ്ട്. മുറിച്ചു മാറ്റപ്പെട്ടാലും നാഡീവ്യൂഹങ്ങള്‍ അവിടേക്കായി സന്ദേശങ്ങള്‍ അയച്ചുകൊണ്ടേയിരിക്കും. രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ട ബംഗാളി ജനതയുടെ വിങ്ങലുകള്‍ ഇനിയും നിലച്ചിട്ടില്ല. മാറി മറിയുന്ന ബംഗാള്‍ യാഥാര്‍ത്ഥ്യങ്ങളെ അടുത്തറിയാന്‍ ഒരു യാത്രികന്‍ നടത്തിയ ശ്രമങ്ങളാണ് എക്‌ല ചലോരേ. തിരക്കുകളില്‍ വീര്‍പ്പുമുട്ടുന്ന കല്‍ക്കത്തയിലും സുന്ദര്‍ബന്‍, ശാന്തിനികേതന്‍, ബിഷ്ണുപ്പൂര്‍, സിംഗൂര്‍, പുരുളിയ എന്നിവിടങ്ങളുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് രണ്ടു കാലങ്ങളിലായി രാധാകൃഷ്ണന്‍ ചെറുവല്ലി നടത്തിയ യാത്രകളുടെ കുറിപ്പുകളാണിത്. വര്‍ത്തമാനകാല ബംഗാളിന്റെ സാമൂഹിക രാഷ്ട്രീയ ചലനങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉപകാരപ്രദമാകുന്ന ഗ്രന്ഥം.Write a review on this book!. Write Your Review about എക്‌ല ചലോ രേ ബംഗാള്‍ യാത്രകളുടെ പുസ്തകം Other InformationThis book has been viewed by users 377 times