Book Name in English : Ente Sathyanweshna Pareekshnangal
ലോകത്തിന് ഒരു മഹാത്മാവേ ഉള്ളൂ. ഗാന്ധിജി മാത്രം. ആധുനിക മാനവ ചരിത്രത്തിലെ മഹാത്ഭുതങ്ങളിലൊന്നാണ് ഗാന്ധിജിയുടെ ജീവിതവും പ്രവർത്തനങ്ങളും. വ്യത്യസ്ത മത - ഭാഷാ - സമുദായങ്ങൾ സൗഭാതൃത്വത്തോടെ അധിവസിക്കുന്ന സ്വതന്ത്രഭാരതവും അക്രമരഹിതമായ മാനവസമുദായവുമായിരുന്നു മഹാത്മാവിന്റെ പരിപാവനമായ ലക്ഷ്യങ്ങൾ. സത്യത്തിലും അഹിംസയിലും നീതിയിലും ധർമ്മത്തിലും അധിഷ്ഠിതമായ കർമ്മപ്രവർത്തനങ്ങളായിരുന്നു ആ മഹദ് ലക്ഷ്യങ്ങൾക്കായി അവലംബിച്ച മാർഗ്ഗങ്ങൾ. ലോകമൊട്ടാകെ വിവിധ ഭാഷകളിലായി ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ മഹാഗ്രന്ഥമാണ് ഗാന്ധിജിയുടെ വിശ്വപ്രസിദ്ധമായ ആത്മകഥ അഥവാ എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ. ഗാന്ധിയൻ പൊതുജീവിത ആദർശങ്ങളുടെ പ്രസക്തി നാൾക്കുനാൾ വർദ്ധിച്ചുവരുന്ന വർത്തമാനകാല ഇന്ത്യൻ സാമൂഹിക പരിതസ്ഥിതിയിൽ മഹാത്മാവിന്റെ ആത്മകഥയുടെ പാരായണം ഒരു സാമൂഹിക - സാംസ്കാരിക പ്രവർത്തനം കൂടിയാണ്.Write a review on this book!. Write Your Review about എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ Other InformationThis book has been viewed by users 9669 times