Book Name in English : N N Pillayude Ekangangal
കഥപറച്ചിലിന്റെ തിയേറ്ററിനുഭവമല്ല എന്‍.എന്‍. പിള്ളയുടേത്. ഒരു കഥാരേഖ ഉണ്ടാവുമ്പോഴും അതിന്റെ മാംസളതയിലല്ല നാടകം ശ്രദ്ധിക്കുന്നത്. പ്രശ്‌നരൂപമായിക്കഴിഞ്ഞ ജീവിതവിഷയത്തെ സംബന്ധിച്ച വിവിധ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയും അവയുടെ സംഘര്‍ഷം കാട്ടിത്തരികയുമാണ് എന്‍.എന്‍. പിള്ളയുടെ നാടകങ്ങള്‍. അതാണ് അവയുടെ പൊതുഭാവം. ചര്‍ച്ചയുടെ വാഗ്വാദത്തിന്റെ അരങ്ങായി രൂപം കൊള്ളുന്നതിലൂടെയാണ് അവ വ്യത്യസ്തമായിത്തീരുന്നത്. - അവതാരികയില്‍, ഇ.പി. രാജഗോപാലന്‍
ആശയത്തിന്റെയും അവതരണത്തിന്റെയും അന്തരീക്ഷത്തിന്റെയും പുതുമയും സവിശേഷതയുംകൊണ്ട് മലയാള നാടകലോകത്തെ വിസ്മയിപ്പിച്ച ഇരുപത്തിമൂന്ന് ഏകാങ്കങ്ങള്‍, ആധുനിക മലയാളനാടകത്തിന്റെ കുലപതി എന്‍. എന്‍. പിള്ളയുടെ ഏകാങ്കങ്ങളുടെ സമ്പൂര്‍ണ സമാഹാരം.Write a review on this book!. Write Your Review about എന്‍ എന്‍ പിള്ളയുടെ ഏകാങ്കങ്ങള്‍ Other InformationThis book has been viewed by users 2611 times