Book Name in English : Onpatham Veedu
ചരിത്രത്തെ കൂട്ടുപിടിച്ചെഴുതിയ ത്രില്ലർ നോവൽ
അവരുടെ രൂപം ഞാനൊരിക്കലും മറക്കില്ല. കറുപ്പു തുണിയുടുത്ത്, കറുത്ത മുഖംമൂടി കെട്ടി, കറുത്ത വാളും പിടിച്ച് ഇരുട്ടുമായി ഒന്നായി നിന്ന അഞ്ചുപേർ. വെടിയുണ്ടകളിൽനിന്നും അവർ മിന്നൽ പോലെ വെട്ടിയൊഴിഞ്ഞു. എന്റെ പടയാളികൾ അവർക്കു മുന്നിൽ അഞ്ചു നിമിഷം തികച്ചില്ല. എങ്കിലും വന്ന അഞ്ചുപേരിൽ ഒരാളെ ഞങ്ങൾക്കു വെട്ടിവീഴ്ത്താൻ പറ്റി. കൂട്ടത്തിലൊരാൾ കൊല്ലപ്പെട്ടത് അവരുടെ കോപം വർധിപ്പിക്കുക മാത്രമാണ് ചെയ്തത്. പിന്നീടുള്ള അവരുടെ പോരു കണ്ടാൽ അവർ മനുഷ്യരാണെന്ന് വിശ്വസിക്കുക പ്രയാസം. ബാക്കിയുള്ള നാലുപേർ എന്റെ അവശേഷിച്ച പത്തു പടയാളികളെ കൊന്നുതള്ളി.
– മാർത്താണ്ഡവർമയുടെ കുലശേഖരപ്പട നയിച്ചിരുന്ന ഡിലനോയിയുടെ സ്വകാര്യ ഡയറിയിൽനിന്നുമുള്ള ഭാഗം.
കമ്പ്യൂട്ടർ പ്രോഗ്രാമിൽ സഹായം അഭ്യർഥിച്ച് സമീര സമീപിച്ചപ്പോൾ, കൺമുന്നിൽ തെളിയാൻപോകുന്നത് മൂന്നു നൂറ്റാണ്ട് പഴക്കമുള്ള കുടിപ്പകയുടെ ബാക്കിപത്രമാണെന്ന് അരുൺ അറിഞ്ഞിരുന്നില്ല. അന്വേഷണത്തിൽ, തിരുവിതാംകൂർ സാമ്രാജ്യം അടക്കിവാണിരുന്ന മാർത്താണ്ഡവർമയ്ക്ക് നിഗൂഢസംഘത്തിൽനിന്നും ആക്രമണം നേരിടേണ്ടിവന്നതായി കണ്ടെത്തുന്നു. സത്യം തേടിയുള്ള അവരുടെ യാത്രയിൽ, തിരുവിതാംകൂറിന്റെ ചരിത്രത്തിലെ അറിയപ്പെടാത്ത രഹസ്യങ്ങൾ ചുരുളഴിയുന്നു.Write a review on this book!. Write Your Review about ഒൻപതാം വീട് Other InformationThis book has been viewed by users 2037 times