Book Name in English : O N V Yude Anaswara Kavithakal
“ഒറ്റവാക്കു കൊണ്ടളക്കാനാവില്ല ഒ.എൻ.വി.യെ. വിട്ടുപോകാനും തിരിച്ചുചെല്ലാനുമുള്ള ഒരു കാവ്യസത്രമായി പാരമ്പര്യത്തിലും സമകാലികതയിലും ഒ.എൻ.വി. നിൽക്കുന്നു. ആ തേടലിനെ കാവ്യസത്യാന്വേഷണം എന്നുവിളിക്കാം. സന്ദേഹവാദികളും ആപേക്ഷികതാവാദികളും സത്യം എന്ന കല്പനയെ ചോദ്യം ചെയ്യും. സത്യത്തിന് വസ്തുതയുടെയും വെളിപ്പെടുത്തലിന്റെ യുമൊക്കെ പല തലങ്ങളുണ്ട്.്. കവികൾ ഉൾപ്പെടെയുള്ള എഴുത്തുകാർ സവിശേഷമായ വ്യവഹാരങ്ങളും വ്യാഖ്യാനങ്ങളും വഴി സൃഷ്ടിക്കുന്ന വെളിപ്പെടുത്തലിന്റെ സത്യമാണ് കാവ്യസത്യം. ഒഎൻവിയുടെ നവതിവർഷം പ്രമാണിച്ച് അദ്ദേഹത്തിന്റെ കാവ്യസത്യത്തിൽനിന്നും 90 കവിതകൾ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് പികെ. രാജശേഖരൻ. “Write a review on this book!. Write Your Review about ഒ ന്‍ വി യുടെ അനശ്വര കവിതകള്‍ Other InformationThis book has been viewed by users 1731 times