Book Name in English : Kadalinte Manam
കടൽമണം പോയിട്ട് കടലേ ഇല്ലാത്ത ഒരു ഭാവനാനഗരമാണ് ഈ നോവലിന്റെ ഇടം. മിത്തിന്റെയോ ചരിത്രത്തിന്റെയോ ഭൂതകാലം ഇല്ലാത്തിടം. വികാരം, ശരീരം, സ്ഥാവരം, ആൾക്കൂട്ടം എന്നിങ്ങനെ പല ഉണ്മകളുടെയും ഇല്ലായ്മ (്ീശറ) കൊണ്ടു നിർമ്മിച്ചിടം. ഗുമസ് തരും ലൈംഗികത്തൊഴിലാളികളും മരാമത്തു കരാറുകാരും പി മ്പുകളും പോലീസുകാരും വക്കീലന്മാരും വിദ്യാർത്ഥികളും അരാ ജകരും കലാകാരരും തൊഴിൽരഹിതരുമെല്ലാം വ്യാപരിക്കുന്നുെണ്ടങ്കിലും അവരൊന്നും ചരിത്രത്തിന്റെ ഭൂതഭാവികളാൽ ആവിഷ്ടരല്ല. മറിച്ച് വൈയക്തികമായ വർത്തമാനകാലരഥ്യയിലൂടെ നിഴൽബാധ പോലെ കടന്നു പോകുന്നവരാണ്. അവർ, അവരോ അവരുടെ ആഖ്യാനമോ എന്നതിനെക്കാൾ ആഖ്യാന സാധ്യതകൾ മാത്രമാകുന്നു. -അൻവർ അലിWrite a review on this book!. Write Your Review about കടലിന്റെ മണം Other InformationThis book has been viewed by users 1754 times