Book Name in English : Katha Parayanoru Jeevitham
1927 മുതൽ 1950 വരെയുള്ള അദ്ദേഹത്തിന്റെ ജീവിതത്തിന്റെ കഥ പറയുന്ന ഈ പുസ്തകത്തിൽ മാർകേസിന്റെ കുടുംബം, സ്കൂൾ വിദ്യാഭ്യാസം, പത്രപ്രവർത്തകനും ചെറുകഥാകൃത്തുമായ അദ്ദേഹത്തിന്റെ ജീവിതം, നോവലുകൾ എഴുതാൻ പ്രേരിപ്പിച്ച യഥാർത്ഥ സംഭവങ്ങൾ എന്നിവയെ പ്രതിപാദിക്കുന്നു. താൻ വളർന്ന വീട്ടിലേക്ക് മടങ്ങിയെത്തിയ അനുഭവവും ഓർമ്മകളും തന്റെ ഭൂതകാലമൊക്കെയും യാഥാർത്ഥ്യവും മാന്ത്രികതയും കലർത്തിയ വ്യതിരിക്തമായ തന്റെ ശൈലിയിൽ അദ്ദേഹം വിശദീകരിക്കുന്നു. ബന്ധങ്ങൾ, രാഷ്ട്രീയം, പുസ്തകങ്ങൾ, സംഗീതം, കൊളംബിയ എന്നിവയും കഥ പറയാനൊരു ജീവിത ത്തിന്റെ ഭാഗമാകുന്നുണ്ട്. ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ആത്മകഥയുടെ ആദ്യ വാല്യമാണ് ലിവിങ് ടു ടെൽ ദ ടെയിൽ, വിവർത്തനം: സുരേഷ് എം.ജി.Write a review on this book!. Write Your Review about കഥ പറയാനൊരു ജീവിതം Other InformationThis book has been viewed by users 1284 times